ADVERTISEMENT

കാരാട് ∙ വാഴയൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞദിവസം കാരാട് അങ്ങാടിയുടെ സമീപം കുട്ടി ഉൾപ്പെടെ 2 പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. കാരാട് വഴിയാത്രക്കാരെ ആക്രമിച്ച നായ പിന്നീട് ചത്തിരുന്നു. ആശങ്ക ഉയർന്നതോടെ ജഡം പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണു  പേവിഷബാധ ഉണ്ടെന്നു കണ്ടെത്തിയത്. ‍പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരമാണ് വാക്സിനേഷൻ നടപടി തുടങ്ങിയത്.

മലപ്പുറം അനിമൽ റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ 5 അംഗം സംഘമാണ് പഞ്ചായത്തിൽ തെരുവുനായ്ക്കളെ പിടികൂടി വിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ് നൽകുന്നത്.  കാരാട് അങ്ങാടി പരിസരത്ത് പേ ബാധിച്ച നായയുടെ കടിയേറ്റതും അല്ലാത്തതുമായ 30 തെരുവ്നായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകിയതിനു പുറമേ അഴിഞ്ഞിലം, പാറമ്മൽ, അരീക്കുന്ന്, പുതുക്കോട്, വാഴയൂർ, കക്കോവ്, പുഞ്ചപ്പാടം, എള്ളാത്തുപുറായി പ്രദേശങ്ങളിലെ 80 തെരുവുനായ്ക്കൾക്കും കുത്തിവയ്പ് നടത്തി. വാക്സിനേഷൻ ഇന്നും തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വാസുദേവൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com