ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയത്ത് കൃഷിയിടത്തിൽ കർഷകനെ കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് മാർച്ച് 6 മുതൽ അടച്ചിട്ട കക്കയം ഹൈഡൽ ടൂറിസം സെന്റർ ഇന്നു മുതൽ പ്രവർത്തിക്കും. വിനോദ സഞ്ചാരികൾക്കുള്ള ബോട്ടിങ് ഉൾപ്പെടെ ഇന്ന് ആരംഭിക്കുമെന്ന് ഹൈഡൽ ടൂറിസം മാനേജർ ശിവദാസ് ചെമ്പ്ര അറിയിച്ചു. ടൂറിസം സെന്റർ തുറക്കുന്നത് നീണ്ടതോടെ ജീവനക്കാരെ വയനാട് ഹൈഡൽ ടൂറിസം സെന്ററിലേക്ക് തൽക്കാലം മാറ്റിയിരുന്നു. വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല. ജനുവരി 20 മുതൽ ഇക്കോ ടൂറിസം സെന്റർ അടച്ചിട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com