ADVERTISEMENT

കോഴിക്കോട്∙ പരശുറാം എക്സ്പ്രസിൽ ഇന്നലെ യാത്രക്കാരി കുഴഞ്ഞുവീണു. വന്ദേഭാരത് എക്സ്പ്രസിനു വേണ്ടി കൊയിലാണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടശേഷം പുറപ്പെടുമ്പോഴാണ് 16649 നമ്പർ മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ യാത്രക്കാരി കുഴഞ്ഞുവീണത്. സഹയാത്രക്കാർ വെള്ളം നൽകി അവരെ കോഴിക്കോട് സ്റ്റേഷനിലെത്തും വരെ പരിചരിച്ചു. ഇന്നലെ 20 മിനിറ്റു വൈകിയാണ് പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയിൽ എത്തിയത്.

തുടർന്നും 20 മിനിറ്റ് സ്റ്റേഷനിൽ നിർത്തിയിട്ടതോടെ യാത്രക്കാർ ക്ഷീണിച്ച് അവശരായി. കനത്ത ചൂടിലും റെയിൽവേ സ്വീകരിക്കുന്ന നടപടി യാത്രക്കാരെ വലയ്ക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉണ്ട്. കഴിഞ്ഞദിവസം പാതയിലെ അറ്റകുറ്റപ്പണികൾക്കായി 16606 നമ്പർ തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടത് യാത്രക്കാർക്ക് സൃഷ്ടിച്ച ദുരിതം ചെറുതായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com