ADVERTISEMENT

രാമനാട്ടുകര ∙ പിഎച്ച്സി–പുല്ലുംകുന്ന് റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി വാഹനയാത്രക്കാർക്ക് അപകടക്കെണി. താഴെ പുല്ലുംകുന്ന് ഫ്രൻഡ്സ് സൂപ്പർമാർക്കറ്റിനു സമീപത്താണു പൈപ്പ് പൊട്ടിയ ഭാഗത്ത് നടുറോഡിൽ ജനജീവന് ഭീഷണിയായ കുഴി. ഇവിടെ അപകടം പതിയിരിക്കുകയാണ്. വലിയ വാഹനങ്ങൾ കുഴി വെട്ടിച്ച് പോകുമെങ്കിലും ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ ചാടി തെറിച്ചു വീഴാൻ സാധ്യത ഏറെയാണ്. വാഹനങ്ങൾ കുഴി വെട്ടിച്ചു പോകുന്നതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു.

കഴിഞ്ഞമാസം 8ന് ആണ് ഇവിടെ പൈപ്പ് പൊട്ടി റോഡ് തകർന്നത്.  വലിയ സമ്മർദത്തിൽ വെള്ളം ഒഴുകിയാണു റോഡ് ടാറിങ് പൊളിഞ്ഞു കുഴിയായത്. ജല അതോറിറ്റി കരാർ ജീവനക്കാരെത്തി പൈപ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡ് പുനർ നിർമാണ നടപടി നീളുകയാണ്. 4.28 കോടി രൂപ ചെലവിട്ടു ഒരു വർഷം മുൻപ് ദേശീയപാത നിലവാരത്തിൽ നവീകരിച്ച റോഡാണിത്. പെട്ടെന്നു അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കൂടുതൽ ടാറിങ് ഭാഗം പൊട്ടിപ്പൊളിയും എന്ന ആശങ്ക ഉയർന്നു. അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ കുഴിക്കു സമീപം നാട്ടുകാർ താൽക്കാലിക മുന്നറിയിപ്പ്  സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com