ADVERTISEMENT

മുക്കം∙ നഗരസഭയിലെ മണാശ്ശേരിയിൽ 616.5 ഗ്രാം എംഡിഎംഎയുമായി 5 പേരെ  എക്‌സൈസ് സംഘം പിടികൂടി.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്നു വിൽപന നടത്തുന്ന താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്.  മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ 616.5 ഗ്രാം എംഡിഎംഎ യുമായി താമരശ്ശേരി തച്ചംപൊയിൽ വെളുപ്പാൻചാലിൽ മുബഷിർ (24), പുതുപ്പാടി ബെസ്റ്റ് കൈതപ്പൊയിൽ പുഴങ്കുന്നുമ്മൽ ആഷിക് (34) എന്നിവരാണ് ആദ്യം പിടിയിലായത്.

ലഹരിമരുന്ന് കടത്തിയ കെഎൽ 57 യു 3650 നമ്പർ സ്‌കൂട്ടറും 72500 രൂപയും 2 മൊബൈൽ ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണാശ്ശേരിയിലെ വാടക മുറിയിൽ നിന്നാണു മൂന്നുപേരെ കൂടി എക്‌സൈസ് അറസ്റ്റ് ചെയ്തത്.  താമരശ്ശേരി ചുടലമുക്ക് അരേറ്റ കുന്നുമ്മൽ ഹബീബ് റഹ്‌മാൻ (23), എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ ഫായിസ് മുഹമ്മദ് (27), ചേളന്നൂർ പള്ളിയാറപൊയിൽ ജാഫർ സാദിഖ് (28) എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് 43 ഗ്രാം എംഡിഎംഎയും 12,500 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com