ADVERTISEMENT

കാലാവസ്ഥ
ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യത. 

ഇൻവെസ്റ്റർ മീറ്റ്
കോഴിക്കോട്∙ എച്ച്. ഡി. എഫ്. സി മ്യൂച്വൽ ഫണ്ട് വൈ. എം. സി. എ ക്രോസ് റോഡിലുള്ള മറീന റസിഡൻസിയിൽ ഇന്ന് വൈകിട്ട് 5ന് ഇൻവെസ്റ്റർ മീറ്റ് സംഘടിപ്പിക്കുന്നു. പുതുതായി ലോഞ്ച് ചെയ്‌ത മാനുഫാക്ചറിങ് ഫണ്ടിനെപ്പറ്റി വിശദീകരിക്കുന്ന യോഗത്തിൽ എച്ച്ഡിഎഫ്സി അസറ്റ് മനേജ്മെന്റ് റീജനൽ ഹെഡ് എസ്. സന്ദീപും ഡിസ്ട്രിബ്യൂട്ടർ എം.എസ്. ബെന്നിയും ക്ലാസുകൾ നയിക്കും. ഫോൺ:9746344844, 7736299929

കാർണിവൽ  ഇന്നു മുതൽ
വടകര∙കടമേരി പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ ഭാഗമായി വോയ്സ് ഓഫ് കടമേരി സംഘടിപ്പിക്കുന്ന കാർണിവൽ ഇന്നു ആരംഭിക്കും.  10 ന് സമാപിക്കുമെന്ന് സ്വഗാതസംഘം ചെയർമാൻ സി.എച്ച്.മൊയ്തു, കൺവീനർ കണ്ണോത്ത് ദാമോദരൻ എന്നിവർ അറിയിച്ചു. ദിവസവും വൈകിട്ട് 4 മുതൽ 10 വരെയാണ് പ്രവർത്തനം. പ്രവേശനം സൗജന്യം. 

വോളിബോൾ  ക്യാംപ് 
വടകര∙ ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ വോളിബോൾ പരിശീലന ക്യാംപ് 7 മുതൽ ശ്രീനാരായണ എച്ച്എസ്എസിൽ നടക്കും. 14 മുതൽ 20 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 9847283768.

ഗതാഗത  നിയന്ത്രണം
വടകര∙ എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസി. എൻജിനീയർ അറിയിച്ചു.

ആർട് ഓഫ് ലിവിങ്  ഹാപ്പിനസ് പ്രോഗ്രാം
വടകര∙ ആർട് ഓഫ് ലിവിങ് ഹാപ്പിനസ് പ്രോഗ്രാം 7 മുതൽ 12 വരെ എടോടിയിലെ സെന്ററിൽ നടക്കും. 6നും 10നും 2.30നും 5.30 നും 4 ബാച്ചുകൾ.  സൗജന്യ തുടർപരിശീലനം ഞായർ 7 ന്.

ലൈബ്രറി  ഡിജിറ്റലൈസേഷൻ  തുടങ്ങി
കൊയിലാണ്ടി∙ ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ സ്റ്റോക്ക് റജിസ്റ്റർ, കാറ്റലോഗ് എന്നിവയും പടിപടിയായി മൊത്തം ലൈബ്രറി പ്രവർത്തനങ്ങളും ഒരു വിരൽസ്പർശത്തിൽ വായനക്കാർക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാലയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ശിലയിട്ടു
കായക്കൊടി∙ശ്രീജിത്ത് ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തിന്റെ തറക്കല്ലിടൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.നാണു നിർവഹിച്ചു. ബിജു കായക്കൊടി അധ്യക്ഷത വഹിച്ചു.  എ.കണ്ണൻ, കെ.ടി.കുമാരൻ, എ.ജാനു, ദാക്ഷായണി എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതി പഠനം:  ക്വിസ് മത്സരം
കോഴിക്കോട്∙ ഹരിതകേരളം മിഷൻ ബ്ലോക്ക് തല, ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരവും സംസ്ഥാന ക്യാംപും സംഘടിപ്പിക്കുന്നു. 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ബ്ലോക്ക് / കോർപറേഷൻ തലത്തിൽ പ്രാഥമിക മത്സരം 7ന് നടക്കും. ബ്ലോക്ക് തല വിജയികളെ ഉൾപ്പെടുത്തി ജില്ലാതല ക്വിസ് മത്സരം 10 ന് സംഘടിപ്പിക്കും. ഇതിൽ വിജയിക്കുന്ന 4 പേർക്ക് 20,21,22 തീയതികളിൽ അടിമാലി ഗവ. ഹൈസ്‌കൂളിലെ 'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ പഠനോത്സവത്തിൽ പങ്കെടുക്കാം.

രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിശീലനം
കോഴിക്കോട്∙ ട്രാൻസ്ഫോമിങ് ചിൽഡ്രൻ ടു റെസ്പോൺസിബിൾ സിറ്റിസൺ (ടിസിആർസി) കുട്ടികളുടെ മാനസിക, വൈകാരിക, ശാരീരിക ആരോഗ്യം ഉറപ്പാക്കി വളർത്തുന്നതിനുള്ള മാർഗനിർദേശം നൽകാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിശീലനം നടത്തുന്നു. വെള്ളിമാടുകുന്ന് പൂളക്കടവ് റോഡ് നസ്രേത്ത് ഭവൻ നഴ്സറി സ്കൂളിൽ 11നും 12നും ആണ് പരിശീലനം. 9495989959.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com