ADVERTISEMENT

ചക്കിട്ടപാറ ∙ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ഓനിപ്പുഴ വറ്റിയതോടെ നൂറുകണക്കിനു കുടുംബങ്ങൾ ജലക്ഷാമം നേരിടുന്നു.  സീതപ്പാറ 3ാം ബ്ലോക്കിൽ നിന്ന് ആരംഭിച്ച് പെരുവണ്ണാമൂഴി കുറ്റ്യാടി പുഴയിൽ അവസാനിക്കുന്ന 5 കിലോമീറ്ററോളം ദൂരമുള്ള പ്രധാന ജലസ്രോതസ്സാണ് വറ്റിവരണ്ടത്. ഒട്ടേറെ കുടുംബങ്ങൾ അലക്കാനും കുളിക്കാനും ഈ പുഴയെ ആശ്രയിച്ചിരുന്നതാണ്.  പുഴയിൽ വെള്ളം വറ്റിയതിനാൽ സമീപത്തെ കിണറുകളിലും വെള്ളം ഇല്ലാതായി. ചെങ്കോട്ടക്കൊല്ലി, സീതപ്പാറ, 3ാം ബ്ലോക്ക്, ഇളങ്കാട്, പെരുവണ്ണാമൂഴി മേഖലയിലെ അനേകം കുടുംബങ്ങളാണ് ഇപ്പോൾ ജലക്ഷാമം നേരിടുന്നത്. കോടികൾ ചെലവഴിച്ച് ചെങ്കോട്ടക്കൊല്ലി കുടിവെള്ള പദ്ധതി നടപ്പിലാക്കിയെങ്കിലും ഒട്ടേറെ കുടുംബങ്ങൾക്ക് ജലം ലഭിക്കുന്നില്ലെന്നു നാട്ടുകാർക്കു പരാതി ഉണ്ട്.

അശാസ്ത്രീയമായി പദ്ധതി നടപ്പാക്കിയതാണു ജലവിതരണം മുടങ്ങാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും എല്ലാ മേഖലയിലും കൃത്യമായി വിതരണം നടക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നു. പദ്ധതിയിലെ കുടിവെള്ളവും പഞ്ചായത്തിന്റെ ജലവിതരണവും കാര്യക്ഷമമാക്കണമെന്ന് അധികൃതരോട് ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. കുടിവെള്ളപ്രശ്നം നേരിടുന്ന കുടുംബങ്ങൾക്ക് ജലം വിതരണം ചെയ്യാൻ പഞ്ചായത്ത് അടിയന്തര നടപടിയെടുക്കണമെന്ന് ഇൻഫാം മേഖല പ്രസിഡന്റ് എം.എ.മത്തായി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com