ADVERTISEMENT

കോഴിക്കോട് ∙ കള്ളക്കടൽ പ്രതിഭാസം കാരണം ഉയർന്ന തിരമാലകളും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തു അതീവ ജാഗ്രത. ഞായറാഴ്ച രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം കടൽക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് തീരപ്രദേശത്തു അതീവ ജാഗ്രത പുലർത്തുന്നത്. മുൻകരുതൽ നടപടികൾ കൈക്കൊള്ളാൻ കടലോര ജാഗ്രത സമിതികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാൻ പൊലീസ്, കോസ്റ്റൽ പൊലീസ് തുടങ്ങിയവ സജ്ജമാണ്.

ഇന്നു പകൽ സ്ഥിതിഗതി വിലയിരുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.സന്ധ്യയോടെ ബീച്ചിൽ നിന്നു ജനങ്ങളെ ഒഴിപ്പിക്കുക, ആവശ്യമെങ്കിൽ തീരദേശത്തെ ജനങ്ങളെ മാറ്റി താമസിപ്പിക്കുക, മത്സ്യബന്ധനം വിലക്കുക, കടലിൽ പോയവരെ തിരിച്ചു വിളിക്കുക തുടങ്ങിയ നടപടികൾ ഉണ്ടാകും. ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കാൻ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. രാത്രി 10 നു ശേഷം ബീച്ചിൽ ആളെ അനുവദിക്കരുതെന്നും നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com