ADVERTISEMENT

മുക്കം∙ കിണർ നന്നാക്കാൻ ഇറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ മലയമ്മയിലെ ചേരിപറമ്പൻ പ്രഭാകരനെ (73) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.  മുത്തേരി തൂങ്ങമ്പുറത്ത് മലാംകുന്നത്ത് അബുവിന്റെ വീട്ടിലെ 25 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു.  കിണറ്റിലിറങ്ങിയ ഉടനെ  ശ്വാസതടസ്സം നേരിട്ടതിനാൽ തിരികെ കയറാൻ കഴിയാതെ കുടുങ്ങി. കിണറിലെ ഓക്സിജൻ സാന്നിധ്യം അറിയാൻ കത്തിച്ച കടലാസിന്റെ പുക ശ്വസിച്ചതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു. 

സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഒ.അബ്ദുൽ ജലീൽ കിണറിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ കിണറ്റിൽ നിന്നു രക്ഷപ്പെടുത്തി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി. കെ.ഭരതൻ, സീനിയർ ഫയർ ഓഫിസർ സി. മനോജ്,  ഫയർ ഓഫിസർമാരായ കെ.രജീഷ്, ആർ.വി.അഖിൽ, എം.സുജിത്ത്, സനീഷ് പി.ചെറിയാൻ, ഹോം ഗാർഡ് സി.രാധാകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com