ADVERTISEMENT

വടകര ∙ ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയി‍ൽനിന്നു ലിങ്ക് റോഡിലേക്ക് പ്രവേശിക്കുന്ന വഴി അടച്ചതോടെ ഈ ഭാഗത്ത് അപകട ഭീഷണി. പാത മുറിച്ചു ലിങ്ക് റോഡിലേക്ക് കടക്കാൻ വഴിയില്ല. പകരം പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോയി ജംക്‌ഷനിൽ നിന്നു വാഹനം തിരിച്ച് ലിങ്ക് റോഡിലേക്ക് വരേണ്ട സ്ഥിതിയാണ്. ഇങ്ങനെ വരുമ്പോൾ ഒരു കിലോമീറ്ററോളം അധികം സഞ്ചരിക്കണം. ഇത് ഒഴിവാക്കാൻ പല വാഹനങ്ങളും ജില്ലാ ആശുപത്രി റോഡിൽ നിന്ന് ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് 25 മീറ്റർ പോയി നോർത്ത് പാർക്കിനു മുൻപിലൂടെ ലിങ്ക് റോഡിൽ പ്രവേശിക്കുകയാണ്.

തലശ്ശേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തെക്കോട്ട് പോകുന്നതിന് ഇടയിലൂടെയാണ് അപകടകരമായ തരത്തിൽ വാഹനങ്ങൾ ഇങ്ങനെ ലിങ്ക് റോഡിലേക്ക് കടക്കുന്നത്. വീണ്ടും പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നുള്ള വാഹനങ്ങളെ മറികടന്നാണ് പോകേണ്ടത്. ഇതിനിടയിലൂടെ ലിങ്ക് റോഡ് ഭാഗത്തേക്ക് കടക്കാൻ ഒരു മാർഗവുമില്ല. വാഹനങ്ങൾ നിരന്തരം ഇപ്രകാരം പോകുന്നതു കൊണ്ട് അപകട സാധ്യതയ്ക്ക് പുറമേ വാഹനക്കുരുക്കും പതിവാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com