ADVERTISEMENT

വിദ്യാർഥികൾ ബന്ധപ്പെടണം
മുക്കം∙ കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ നിന്നു 2014 –15 അധ്യയന വർഷം മുതൽ 2019– 20 അധ്യയന വർഷം വരെ ഇ ഗ്രാൻഡ് സ്കോളർഷിപ് ലഭിച്ച എസ്‌സി, എസ്ടി, ഒബിസി, ഒബിഎച്ച് വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികൾ 9ന് സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. 9544 632 306

ദർശന ക്ലബ് വാർഷികം
ബാലുശ്ശേരി ∙ കായിക മേഖലയിൽ കുതിപ്പേകാൻ കൂടുതൽ പദ്ധതികളുമായി കറ്റോട് ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. 1980ൽ തുടങ്ങിയ ക്ലബിന് ഇ.കെ.കിടാവ് സൗജന്യമായി നൽകിയ സ്ഥലത്ത് കളിക്കളം ഒരുക്കിയാണ് കായിക രംഗത്ത് സജീവമായത്. കലാ പ്രവർത്തനങ്ങൾക്കും സജീവമായി നേതൃത്വം നൽകുന്നു.  കളി സ്ഥലം വികസിപ്പിക്കുന്നതിനായി 25 സെന്റ് സ്ഥലം കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ് ഭാരവാഹികൾ. പഞ്ചായത്തിന്റെ സഹായത്തോടെ സ്റ്റേഡിയം നിർമിക്കാനും ലക്ഷ്യമിടുന്നു. 44–ാം വാർഷികാഘോഷം ഇന്നു വൈകിട്ട് 5ന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര, കലാപരിപാടികൾ, ഹാസ്യ നാടകം, കരോക്കെ ഗാനമേള എന്നിവ ഉണ്ടാകും.

വോളിബോൾ പരിശീലനം
ബാലുശ്ശേരി ∙ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കായി മേഘ പനങ്ങാട് നാളെ മുതൽ വോളിബോൾ പരിശീലനം തുടങ്ങുന്നു. 9539669911.

4 വർഷ ഉറുദു ബിരുദ കോഴ്സ്
കീഴരിയൂർ∙ നടുവത്തൂർ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ 4 വർഷ  ഉറുദു  ബിരുദ കോഴ്സ് 2024 അധ്യയന വർഷം മുതൽ അനുവദിച്ച് ‌വൈസ് ചാൻസലർ ഉത്തരവിറക്കി.

സ്കൂൾ വാർഷികം
കീഴരിയൂർ∙ നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 60-ാം വാർഷികാഘോഷം 24 മുതൽ 27 വരെ നടക്കും. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം, ഉദ്ഘാടന സമ്മേളനം, യാത്രയയപ്പ് സമ്മേളനം, കലാപരിപാടികൾ എന്നിവ നടത്താൻ തീരുമാനിച്ചു. കെ.സി.സുരേഷ് അധ്യക്ഷത വഹിച്ചു. അമൽ സരാഗ, കെ.സി.രാജൻ, കെ.ടി.രമേശൻ എന്നിവർ പ്രസംഗിച്ചു.

പൂർവ വിദ്യാർഥി സംഗമം 12ന് 
പേരാമ്പ്ര ∙ പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ 75-ാം വാർഷികാഘോഷ സമാപനവും പൂർവ വിദ്യാർഥി സംഗമവും 12ന് നടക്കുമെന്ന് ചെയർമാൻ എ.കെ.പത്മനാഭൻ,  പ്രിൻസിപ്പൽ കെ.നിഷിത എന്നിവർ അറിയിച്ചു. 9.30ന് പൂർവ വിദ്യാർഥി സംഗമം മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. കൽപറ്റ നാരായണൻ പ്രഭാഷണം നടത്തും. വൈകിട്ട് വാർഷികാഘോഷ സമാപനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സുവനീർ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും. സ്കൂളിന്റെ മുൻ മാനേജർമാരായ എം.കെ.ചന്ദ്രശേഖരൻ നായർ, കെ.ടി.ബാലകൃഷ്ണൻ നായർ എന്നിവരെ ആദരിക്കും. പിന്നണി ഗായകൻ അജയ് ഗോപാൽ നയിക്കുന്ന പൂർവ വിദ്യാർഥികളുടെ ഗാനമേളയും നടക്കും.

ശതാബ്ദി ആഘോഷം സമാപനം
താമരശ്ശേരി∙ പള്ളിപ്പുറം എഎൽപി സ്കൂളിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷം നാളെ സമാപിക്കും. സംവിധായകൻ ഹരിഹരൻ വൈകിട്ട് 5ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗാന്ധി പ്രതിമ അനാവരണം, ശതാബ്ദി കവാടം ഉദ്ഘാടനം, ഡോക്യുമെന്ററി പ്രകാശനം, ശതാബ്ദി സ്മരണിക പ്രകാശനം എന്നിവ നടക്കും.

സ്വതന്ത്ര ചലച്ചിത്രമേള 10 മുതൽ 
കോഴിക്കോട് ∙ മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെ സ്വതന്ത്ര ചലച്ചിത്രമേള 10,11, 12 തീയതികളിൽ ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയറ്ററിൽ നടക്കും. 18 മലയാള സിനിമകൾ പ്രദർശിപ്പിക്കും. റഹ്മാൻ ബ്രദേഴ്സിന്റെ ഭൂതം ആണ് ഉദ്ഘാടന ചിത്രം. സുധ പത്മജ ഫ്രാൻസിസ് സംവിധാനം ചെയ്ത ജിഞ്ചർ ബിസ്കറ്റ് ആണു സമാപന ചിത്രം. ഫെസ്റ്റിവൽ റജിസ്ട്രേഷന് 9895286711. ഫെസ്റ്റിവൽ സമയത്തു നേരിട്ടും ഡെലിഗേറ്റ് പാസുകൾ വാങ്ങാം.

സ്വർണപ്രശ്നം നാളെ
ബാലുശ്ശേരി ∙ കൈരളി റോഡിലെ നന്ദീശ്വരം മഹാദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 8 മുതൽ സ്വർണപ്രശ്നം നടത്തും.

കടമേരി കാർണിവൽ
വടകര ∙ കടമേരി പരദേവത ക്ഷേത്ര തിറയോട് അനുബന്ധിച്ച് നാട്ടുകാരുടെ കമ്മിറ്റി തുടങ്ങിയ കടമേരി കാർണിവൽ സ്റ്റേജ് ആർട്ടിസ്റ്റ് ലിധി ലാൽ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ സി.എച്ച്.മൊയ്തു ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ, എ.സുരേന്ദ്രൻ, ടി.കെ.ഹാരിസ്, കണ്ണോത്ത് പത്മനാഭൻ, പി.സി.അസീസ്, കെ.നാണു, ഷൈബ മല്ലിവീട്ടിൽ, പി.കെ.കുമാരൻ, ‍ജനറൽ കൺവീനർ കണ്ണോത്ത് ദാമോദരൻ എന്നിവർ പ്രസംഗിച്ചു. 10 ന് സമാപിക്കും.

ജനകീയ കൂട്ടായ്മ നാളെ 
വടകര ∙ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ജനകീയ കൂട്ടായ്മ നാളെ വൈകിട്ട് 4 ന് കോട്ടപ്പറമ്പിൽ നടക്കും. എളമരം കരീം ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7.30 മുതൽ 10 വരെ പൂളക്കടവ്, ലോ കോളജ് പരിസരം, പത്രോണി നഗർ, വാപ്പുളിത്താഴം.
∙ 7.30 – 11: ചാമക്കൽ റോഡ്, ചെലവൂർ, പിവി ലൈൻ.
∙ 8 – 5: തൂവക്കടവ് പാലം, മാവുള്ളപൊയിൽ, കല്ലുള്ളതോട്, മേനോൻ പാറ, മലയമ്മ സ്കൂൾ, മലയമ്മ, നാസ്കോ ഫുഡ്, അമ്പലമുക്ക്.
∙ 9 – 12: ജെഡിടി പരിസരം, വൈദ്യർ ലൈൻ, പുളിയങ്കോട് കുന്ന്.
∙ 9 – 5: ആനക്കാംപൊയിൽ, മുത്തപ്പൻപുഴ.
∙ 9.30 – 12: പറമ്പത്ത് ഏരിയ, പാവയിൽ ചീപ്പ്, പൊങ്ങിലോടിപ്പാറ, മതിലകം ക്ഷേത്രം പരിസരം.
∙ 10 – 12: ഭരതൻ ബസാർ, ചേരക്കുന്ന്.
∙ 11 – 1: മാധ്യമം പരിസരം, പള്ളിത്താഴം, കെസി ലൈൻ, വള്ളിയക്കാട്ട് നിലം, ഐഐഎസ്ആർ, ആനക്കയം റോഡ്
∙ 11 – 2: മൂഴിക്കൽ, മൂഴിക്കൽ ബ്രിജ്, മൂഴിക്കൽ സ്കൂൾ പരിസരം.
∙ 11 – 5: പുത്തഞ്ചേരി സ്കൂൾ പരിസരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com