നടി അമൃത പാണ്ഡെ മരിച്ചനിലയിൽ
Mail This Article
×
ഭഗൽപുർ ∙ അമൃത പാണ്ഡെ എന്ന പേരിൽ അറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെ (27) ബിഹാറിൽ ഭഗൽപുരിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നടി ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 27ന് ഉച്ചയ്ക്ക് സഹോദരിയാണ് തൂങ്ങിമരിച്ച നിലയിൽ അമൃതയെ കണ്ടെത്തിയത്.
മരണത്തിനു മണിക്കൂറുകൾക്കു മുൻപ് വാട്സാപ് സ്റ്റേറ്റസിൽ പോസ്റ്റ് ചെയ്ത സന്ദേശമല്ലാതെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുള്ള അമൃത മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.