ADVERTISEMENT

മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ വോട്ടെടുപ്പ് ദിനമായ 20ന് മുംബൈയിലെ മെട്രോ 2 എ , മെട്രോ 7 എന്നീ പാതകളിൽ 10% നിരക്കിളവ് പ്രഖ്യാപിച്ചു. വോട്ടിന് കൂടുതൽ ആളുകളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

 അഞ്ചാം ഘട്ടത്തിൽ 13 ലോക്സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആറും മുംബൈയിൽ നിന്നുള്ള സീറ്റുകളാണ്. നഗരത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയും മൂന്ന് വീതം സീറ്റുകളിൽ ഏറ്റുമുട്ടും. രണ്ട് സീറ്റുകളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. ഒരിടത്ത് ശിവസേന ഉദ്ധവ് വിഭാഗവും ബിജെപിയും തമ്മിലാണ് മത്സരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com