ADVERTISEMENT

ന്യൂഡൽഹി∙ ഓംപാൽ സൻസൻവാളിന്റെ ചിത്രങ്ങളിൽ നിറ‌യെ മരങ്ങളാണ്.  മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ പ്രകൃതിയിലെ സകല ചരാചരങ്ങളേയും മരങ്ങളുടെ ഛായയിലാണ് ചിത്രകാരൻ വരയ്ക്കുന്നത്. മെഹ്റോളിയിലെ വീടിനും പഠിച്ച സ്കൂളിനും ചുറ്റുമുണ്ട‌ായിരുന്ന മരങ്ങൾക്കിടയിലെ ജീവിതമാണ് ഈ രചനാശൈലിക്ക് പ്രേരണയായതെന്നു ചിത്രകാരൻ പറയുന്നു. അക്രിലിക്കും പേനയുമുപയോഗിച്ചാണ് വര.സൂക്ഷ്മ വരകളിലൂടെ ഇലകളും വേരുകളും ഗോക്കളെ മേയ്ക്കുന്ന കൃഷ്ണനായി മാറുന്ന അപൂർവ ദൃശ്യവും ഇക്കൂട്ടത്തിലുണ്ട്. ആൽമരങ്ങളാണ് ഓംപാലിന്റെ ചിത്രങ്ങളിലെ മറ്റൊരു സ്ഥിരം സാന്നിധ്യം. സൂക്ഷ്മ വരകൾക്ക് പുറമേ അക്രിലിക് ചിത്രങ്ങളിൽ മഞ്ഞ, ഓറഞ്ച് നിറങ്ങളാണ് ഏറെയുള്ളത്. സൂര്യോദയവും അസ്തമയവുമാണ് ഈ രണ്ടു നിറങ്ങളിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്– ഓംപാൽ പറഞ്ഞു.

ഗോവർധന പർവതം വിരൽത്തുമ്പിലുയർത്തി നിൽക്കുന്ന ശ്രീകൃഷ്ണൻ, ഉമാപരിണയം, നടരാജ നൃത്തം തുടങ്ങി ഓംപാലിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘ജീവ’ എന്ന ചിത്രപ്രദർശനം ബിക്കാനിർ ഹൗസിൽ നടക്കുന്നു. മല‌‌‌യാളിയും  കലാനിരൂപകയുമായ ഉമ നായർ ആണ് ക്യുറേറ്റർ. ഓംപാലിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഉമ നായർ രചിച്ച ‘മെ‍‍ഡിറ്റേഷൻസ് ഓൺ ട്രീസ്’ എന്ന പുസ്തകവും ഇതോടൊപ്പമുണ്ട്.

പ്രകൃതിയ‌ുടെ മാന്ത്രിക ഭാവവും തേജസ്സും പ്രതിഫലിക്കുന്നതാണ് ഓംപാലിന്റെ ചിത്രങ്ങൾ. ഓംപാൽ 15 വർഷമെ‌ടുത്താണു മിക്ക ചിത്രങ്ങളും പൂർത്തിയാക്കിയത്– ഉമ നായർ പറഞ്ഞു.ഡൽഹി ഡോൺ ബോസ്കോ സ്കൂളിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്ന ഉമ നായർ ഇപ്പോൾ മുഴുവൻ സമയ കലാപ്രവർത്തനങ്ങളിലാണ്. പ്രശസ്ത ചിത്രകാരൻമാരായ സയ്യിദ് ഹൈദർ റാസ, സഞ്ജയ് ഭട്ടാചാര്യ എന്നിവർ ഉൾപ്പെടെയുള്ളവരുടെ കലാജീവിതത്തെ അടിസ്ഥാനമാക്കി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജമിനി റോയ്, ഗോപാൽ ഘോഷ് തുടങ്ങിയ പ്രമുഖരുടെ കലാപ്രദർശനങ്ങളും ക്യുറേറ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ കുട്ടനാട് സ്വദേശിയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി ഡൽഹി സൗത്ത് എക്സ്റ്റൻഷനിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com