ADVERTISEMENT

കോന്നി ∙ അതുമ്പുംകുളം ആവോലിക്കുഴി പ്രദേശത്ത് ചെള്ളിന്റെ ശല്യം രൂക്ഷമായി. കറുത്ത നിറത്തിലുള്ള ചെറിയ ചെള്ളുകൾ വൻതോതിൽ വീടുകളിലേക്ക് എത്തിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി. പഞ്ചായത്തിലെ ആറാം വാർഡിൽ‍പെടുന്ന പ്രദേശത്താണ് സംഭവം. ഒരാഴ്ചയായി ഇവിടത്തുകാർ വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.  ആഹാരം പാകം ചെയ്യാനോ കഴിക്കാനോ കഴിയുന്നില്ല. രാത്രികാലങ്ങളിൽ വീടിനു പുറത്ത് പോയി ഉറങ്ങേണ്ട സ്ഥിതിയാണ്. വല്യമുരുപ്പ് ഭാഗത്തെ പ്രസന്നൻ എന്ന ആൾ വീട് അടച്ച് ബന്ധുവീട്ടിലേക്കു മാറിയിട്ടുണ്ട്. രാത്രിയും പകലും വ്യത്യാസമില്ലാതെ വ്യാപകമായി ചെള്ളുകൾ കൂട്ടത്തോടെ പറന്നെത്തി വീടുകൾ കയ്യടക്കിയിരിക്കുകയാണ്. 

പഞ്ചായത്തംഗം ആർ.രഞ്ജു ആരോഗ്യ വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാർ സ്ഥലം സന്ദർശിച്ചു. സ്പ്രേയിങ് നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. വീടിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്നവ താഴെ വീണെങ്കിലും വീണ്ടും ഇഴഞ്ഞ് ഭിത്തിയിലേക്ക് കയറിയിരിക്കുകയാണ്. ആരോഗ്യ വകുപ്പിൽ നിന്നു ലഭിക്കുന്ന മരുന്ന് ഉപയോഗിച്ച് സ്പ്രേയിങ് നടത്തിയിട്ടും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

പരിഹാരയോഗം
ചെള്ള് ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റ് ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com