ADVERTISEMENT

പെരുമ്പെട്ടി ∙ ജൽജീവൻ പദ്ധതിക്കായി റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത് കെണിയായി മാറുന്നു. കരിയംപ്ലാവ് - പുതുക്കുടിമുക്ക് റോഡിലാണ് ഈ അപകടകരമായ കാഴ്ച. കുത്തിറക്കത്തിൽ 300 മീറ്റർ ദൂരത്തിലാണ് പാതയോരത്ത് വാരിക്കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം മൂടിയ മുകൾഭാഗത്തെ മണ്ണ് കനത്തമഴയിൽ ഒഴുകിപ്പോയതാണു കുഴികൾ രൂപപ്പെടാൻ ഇടയാക്കിയത്. രാത്രി യാത്രകളിൽ‍ കാൽനട, ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. വലിയവാഹനങ്ങൾക്ക് പാതയൊരുക്കുന്നതിനിടയിൽ കഴിഞ്ഞദിവസം ചെറുവാഹനം ഇവിടെ അപകടത്തിനിടയാക്കി. ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com