ADVERTISEMENT

പന്തളം ∙ നഗരസഭയുടെ നേതൃത്വത്തിൽ എംസി റോഡിന്റെ നടപ്പാതകളിൽ സ്ഥാപിച്ച പൂച്ചട്ടികൾ നീക്കണമെന്ന കെഎസ്ടിപി നിർദേശം നിലനിൽക്കെ, നഗരത്തിൽ കൂടുതൽ പൂച്ചട്ടികൾ സ്ഥാപിക്കാൻ നഗരസഭാ കൗൺസിലിൽ തീരുമാനം. ഇതിനായി 5 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി. ഈ വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞദിവസം കൗൺസിലിൽ ചർച്ച ചെയ്തത്. എംസി റോഡിൽ ശേഷിക്കുന്ന നടപ്പാതകളിൽ ഇവ വൈകാതെ സ്ഥാപിക്കും. സർക്കാർ നിർദേശ പ്രകാരം നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മാർച്ചിലാണ് പൂച്ചട്ടികൾ സ്ഥാപിച്ചത്. 

2023–2024 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.4 ലക്ഷം രൂപ വിനിയോഗിച്ചു 250 പൂച്ചട്ടികൾ സ്ഥാപിക്കുന്നതായിരുന്നു ആദ്യ ഘട്ടം. എന്നാൽ, ഈ വിഷയത്തിൽ നഗരസഭ നൽകിയ കത്തിൻമേൽ ചീഫ് എൻജിനീയറുടെ അനുമതി ലഭിച്ചില്ലെന്നും ഇത് കണക്കിലെടുത്ത് പൂച്ചട്ടികൾ നീക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ്ടിപി അധികൃതർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നത്. ഈ നിർദേശം തള്ളിയാണ് കൗൺസിൽ തീരുമാനം. പൂച്ചട്ടികളുടെ പരിപാലനത്തിന് തുടക്കത്തിൽ വ്യാപാരികളുടെ പിന്തുണ തേടിയിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ നഗരസഭാ അധികൃതർ തന്നെയാണ് തൊഴിലാളികളുടെ സഹായത്തോടെ ചെടികളുടെ പരിപാലനം നടത്തുന്നത്. അതേസമയം, തിരക്കേറിയ നഗരത്തിൽ പൂച്ചട്ടികൾ സ്ഥാപിക്കുന്നത് കാൽനടയാത്രികർക്ക് അസൗകര്യമാകുന്നുവെന്ന ആക്ഷേപവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com