ADVERTISEMENT

വേനൽ കളരി
കോട്ട ∙ വിവേകാനന്ദ കേന്ദ്രം ടഗോർ വായനശാലയുമായി സഹകരിച്ച് 4, 5 തീയതികളിൽ കുട്ടികൾക്കായി എക്സ് സർവീസ് ഹാളിൽ വേനൽ കളരി നടത്തുന്നു. 9 മുതൽ 5 വരെയാണ് സമയം. 4 മുതൽ മുതൽ 10 ാം ക്ലാസ് വരെയുള്ള 50 കുട്ടികൾക്കാണ് പ്രവേശനം. 8589021462

മുഖാമുഖം നാളെ 
മല്ലപ്പള്ളി ∙ എംജി സർവകലാശാലയിൽ ബിരുദ പഠനം പുതിയ മാതൃകയിലേക്കു മാറുന്നതിനാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കുന്നതിന് നാളെ 10.30ന് തുരുത്തിക്കാട് ബിഎഎം കോളജിൽ മുഖാമുഖം പരിപാടി നടക്കും. എംജി സർവകലാശാല റൂൾസ് ആൻഡ് റെഗുലേഷൻ സബ് കമ്മിറ്റി കൺവീനർ ഡോ. എ.എസ്. സുമേഷ് ഉദ്‌ഘാടനം ചെയ്യും. മൂന്നര വർഷത്തിൽ ഓണേഴ്‌സ് ബിരുദം നേടാവുന്ന പാഠ്യപദ്ധതിയാണ് നടപ്പാവുന്നത്. ആദ്യ സെമസ്റ്ററുകൾക്കുശേഷം മുടങ്ങിയാലും കോളജിൽ വീണ്ടും പഠനം തുടരാൻ അവസരമുണ്ട്. 
ഫോൺ: 0469–2682241.

സെൻട്രൽ ട്രാവൻകൂർ ചാപ്റ്റർ രജത ജൂബിലി മേയ് ഒന്നിന്
തിരുവല്ല∙ കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ സെൻട്രൽ ട്രാവൻകൂർ ചാപ്റ്ററിന്റെ രജത ജൂബിലി മേയ് ഒന്നിന്. രാവിലെ 10.30ന് തിരുവല്ല ഹോട്ടൽ അശോകിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്യും. മുൻ പ്രിൻസിപ്പൽ പി.ഒ.ജെ.ലബ്ബ, കോളജ് പ്രിൻസിപ്പൽ ഡോ.ഷാഹുൽ ഹമീദ്, ഡീൻ പി.എം.സുധീർ എന്നിവർ മുഖ്യാതിഥികളാകും.

ഇന്നത്തെ പരിപാടി
∙ മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്റർ: കൺവൻഷനും ഗാനശുശ്രൂഷയും. 6.30.
∙ മണ്ണടിശാല സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയം: തിരുനാൾ, ജൂബിലി സമാപനം.കുർബാന. 5.00, 60 വയസ്സിനു മുകളിലുള്ളവരെ ആദരിക്കൽ. 6.30.

വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ അഞ്ചിലവ്, തവളപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ മണിയൻപാറ, ചിറ്റൂർ അമ്പലം, അട്ടച്ചാക്കൽ, കൂത്താടിമൺ, നീലിപിലാവ് എന്നിവിടങ്ങളിൽ ഇന്ന് 9മുതൽ 5 വരെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com