ADVERTISEMENT

4 വർഷ ബിരുദം: പ്രഭാഷണ പരമ്പര നടത്തും
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജ് പൊതുജനങ്ങൾക്കായി 4 വർഷ ബിരുദ പ്രോഗ്രാമുകളുടെ ഘടന, ഉള്ളടക്കം, സവിശേഷതകൾ എന്നിവയെ മുൻനിർത്തി പ്രഭാഷണ പരമ്പര നടത്തുന്നു. ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ 4 വർഷ ബിരുദ പ്രോഗ്രാമുകൾ എന്ത്, എന്തിന് എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 7.30 ന് കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇംപ്ലിമെൻറേഷൻ സെൽ റിസർച് ഓഫിസർ ഡോ. കെ.സുധിന്ദ്രനും സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ എന്താണ് എന്ന വിഷയത്തിൽ നാളെ വൈകിട്ട് 7.30 ന് അസാപ് കേരള ഡിവിഷനൽ ഹെഡ് ഡോ. ടി.സജിയും കോഴ്സുകൾ തിരഞ്ഞെടുപ്പും തുടർപഠനവും എങ്ങനെ എന്നതിൽ 2 ന് വൈകിട്ട് 7.30 ന് എംജി സർവകലാശാല ഹോണേഴ്സ് യുജി പ്രോഗ്രാം മാസ്റ്റർ ട്രെയിനർ ഡോ. തോംസൺ കെ. അലക്സും നയിക്കും. പങ്കെടുക്കാനുള്ള ലിങ്ക് -  https://meet.google.com/cgz-dwjz-ayu

ഗെസ്‌റ്റ് അധ്യാപക ഒഴിവുകൾ
പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഹിസ്‌റ്ററി, സിറിയക്, ഇക്കണോമിക്സ്, കോമേഴ്‌സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഗെസ്‌റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നവർ കോട്ടയം ഡിഡി ഓഫിസിൽ പേര് റജിസ്‌റ്റർ ചെയ്ത‌ിരിക്കണം. 

സ്വാശ്രയ കോഴ്സുകളായ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിഎ, എംകോം, എംടിടിഎം എന്നിവയ്ക്കും ഗെസ്‌റ്റ് അധ്യാപക ഒഴിവുകളുണ്ട്. അപേക്ഷാ ഫോമുകൾ മേയ് 10ന്  3 ന് മുൻപ് കോളജ് ഓഫിസിൽ സമർപ്പിക്കണം. അപേക്ഷാ ഫോം / ഓഫിസിലും കോളജ് വെബ്സൈറ്റിലും (www.catholicatecollege.com) ലഭ്യമാണ്.

ജല വിതരണം മുടങ്ങും
വടശേരിക്കര ∙ ചമ്പോൺ പമ്പ് ഹൗസിൽ കിണർ ശുചീകരണം നടക്കുന്നതിനാൽ മേട് 2 മുതൽ 4 ദിവസത്തേക്ക് വടശേരിക്കര, പേഴുംപാറ, അരീക്കക്കാവ്, മണിയാർ മേഖലകളിൽ ജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഡേ കെയർ സെന്റർ
പത്തനംതിട്ട ∙ കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ കണ്ണങ്കരയിൽ വനിതാ മിത്ര കേന്ദ്രത്തിൽ 6 മാസം മുതലുള്ള കുട്ടികൾക്കായി ഡേ കെയർ സെന്റർ പ്രവർത്തിക്കുന്നു. അവധിക്കാല സമയത്ത് കൂട്ടികൾക്ക് അഡ്മിഷൻ എടുക്കുന്നതിനും സൗകര്യമുണ്ട്.  8281552350,  9562919882.

പരിശീലനം
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ മൊബൈൽ റിപ്പയറിങ് പരിശീലനം ഇന്ന് ആരംഭിക്കും. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 8330010232

ഖോഖോ ക്യാംപ് 
പത്തനംതിട്ട ∙ ജില്ലാ ഖോ ഖോ അസോസിയേഷൻ ക്യാംപ് മേയ് ഒന്ന് മുതൽ 15 വരെ മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂൾ നടക്കും. 9 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.8078343788

ആയുർവേദ,യോഗാ ക്യാംപ് മേയ് 2ന്
വള്ളംകുളം ∙ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പ്രവർത്തിക്കുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഭാഗമായി 2024 മെയ് 2ന് ജീവിത ശൈലീരോഗ നിർണയ ക്ലിനിക് നടത്തുന്നു. ആഹാര നിർദേശങ്ങൾ, ആയുർവേദ ചര്യ, ആയുർവേദ മരുന്നുകൾ, യോഗ പരിശീലന നിർദേശങ്ങൾ തുടങ്ങിയവ ക്ലിനിക്കിൽ ലഭ്യമാണ്. രാവിലെ 9 മുതൽ 1 മണിവരെ ക്ലിനിക്ക് പ്രവർത്തിക്കും. തുടർന്നുള്ള എല്ലാ വെള്ളിയാഴ്ചകളിലും ജീവിത ശൈലീ രോഗ ക്ലിനിക് ഉണ്ടായിരിക്കും. 0469 2608108.

അപേക്ഷ ക്ഷണിച്ചു
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ഐഎംസിക്ക് കീഴിൽ ചുരുങ്ങിയ ഫീസിൽ കേന്ദ്രസർക്കാർ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോർട്ടോടും കൂടി 6 മാസ കാലയളവുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് കോഴ്സിലേക്കും ഒരു വർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് വെയർ ഹൗസ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ ബിരുദം. 9447007319

ഇന്ന് 
∙നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

വൈദ്യുതി മുടക്കം
∙കോഴഞ്ചേരി ടൗണിലും പരിസര പ്രദേശത്തും ഇന്ന് 9 മുതൽ  3.30 വരെ. 
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ചാഞ്ഞോടി, കൽക്കുരിശ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com