ADVERTISEMENT

പേട്ട ∙ നിയന്ത്രണം വിട്ട കാർ ഓട്ടോയ്ക്കു പിന്നിലിടിച്ചു. ഓട്ടോ ഇടിച്ചു കയറി 2 സ്കൂട്ടറുകൾക്കും ബൈക്കിനും ബേക്കറിക്കും നാശം.അങ്ങാടി പുളിമുക്ക് സബ് ആർടി ഓഫിസിനു മുന്നിൽ കാവുങ്കൽ ഫൈനാൻസിനോടു ചേർന്ന് ഇന്നലെ രാവിലെ 10.45ന് ആണ് അപകടം. അഞ്ചുകുഴി സ്വദേശിയുടെ കാറാണു നിയന്ത്രണം വിട്ട്, വശത്തു പാർക്ക് ചെയ്തിരുന്ന കാവുങ്കൽ അനിയന്റെ ഓട്ടോയിൽ ഇടിച്ചത്. മുന്നിലേക്കുരുണ്ട ഓട്ടോ റോഡിൽ വച്ചിരുന്ന 2 സ്കൂട്ടറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു.

കാവുങ്കൽ ഡെറ്റോയുടെ സ്കൂട്ടറും ഓട്ടോയും സമീപമുള്ള അനിലിന്റെ മാതാ ബേക്കറിയിലേക്ക് ഇടിച്ചു കയറി. ഓട്ടോ ബേക്കറിയുടെ വരന്തയിലും സ്കൂട്ടർ ഉള്ളിലുമെത്തി. ബേക്കറിയുടെ മുന്നിലെ ചില്ല് പൊട്ടി. സാധനങ്ങൾക്കും നാശമുണ്ട്. ഡെറ്റോയുടെ സ്കൂട്ടറിനും ഓട്ടോയ്ക്കും കാറിനുമാണ് കൂടുതൽ നാശം നേരിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com