ADVERTISEMENT

പെൺകുട്ടികളുടെ പ്രീമെട്രിക്  ഹോസ്റ്റൽ പ്രവേശനം
തിരുവല്ല∙പട്ടികജാതി  വികസന വകുപ്പിന്റെ കീഴിൽ തിരുവല്ല നഗരസഭയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ- മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാർഥിനികള്‍ക്കുവേണ്ടി രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്.  ഹോസ്റ്റൽ ട്യൂഷൻ ,ലൈബ്രറി സൗകര്യം, രാത്രികാല പഠനത്തിനായി റസിഡന്റ് ട്യൂട്ടർമാരുടെ സേവനം,  കൗൺസലിങ്, വൈദ്യ പരിശോധന,  സമീകൃത ആഹാരം, യൂണിഫോം ,പഠനോപകരണങ്ങൾ.പോക്കറ്റ് മണി, യാത്രാ കൂലി തുടങ്ങിയവ ലഭ്യമാണ്.കുട്ടിയുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളും മുൻവർഷം പഠിച്ച സ്കൂളിൽ നിന്നുള്ള മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖ,പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം തിരുവല്ല പട്ടിക ജാതി വികസന ഓഫിസിൽ അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 20. ഫോൺ: 8547630038.

അസാപ് സ്‌കിൽ പാർക്കിൽ പ്രവേശനം
കുന്നന്താനം ∙ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈൻ സ്ട്രക്ചറൽ ഫിറ്റർ, ലാബ് കെമിസ്റ്റ്, ടാലി എസ്സൻഷ്യൽ കോംപ്രിഹൻസീവ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനർ, അനിമേഷൻ, ഡ്രോൺ പൈലറ്റ്, എൻറോൾഡ് ഏജന്റ്, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. ഫോൺ: 7994497989.

തൊഴിൽ നൽകാൻ ജോബ് സ്റ്റേഷൻ
റാന്നി ∙ കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ എന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ നിർദേശിച്ചു. ‌ തൊഴിൽ അന്വേഷകർക്കു നൈപുണ്യ പരിശീലനം നൽകി അഭിരുചിക്കും താൽപര്യത്തിനും അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനുള്ള സേവനങ്ങൾ‌ ജോബ് സ്റ്റേഷനിൽ ലഭ്യമാണ്. കരിയർ പിന്തുണ കൗൺസിലിങ്, വ്യക്തിത്വ വികസന പരിശീലനം, എന്നീ സേവനങ്ങളും ലഭിക്കും. ഫോൺ: 8714699499.

ഓണേഴ്സ് ബിരുദം: മുഖാമുഖം 8ന്
പത്തനംതിട്ട ∙ എംജി സർവകലാശാലയുടെ പുതിയ ഓണേഴ്സ് ബിരുദ പഠന പദ്ധതിയെ പരിചയപ്പെടുത്താനും സംശയങ്ങൾ നീക്കാനും കാതോലിക്കേറ്റ് കോളജിൽ 8ന് രാവിലെ 9.30 മുതൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മുഖാമുഖം നടത്തും. എംജി സർവകലാശാല സിൻഡിക്കറ്റംഗം ഡോ.ബിജു പുഷ്പൻ, ഓണേഴ്സ് ബിരുദ പഠന പദ്ധതി മാസ്റ്റർ ട്രെയ്നർ ഡോ.തോംസൺ അലക്സ് എന്നിവർ ബിരുദ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തുകയും വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിക്കുകയും ചെയ്യുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ്, ബർസാർ പ്രഫ.ഡോ.ബിനോയ് ടി.തോമസ്, നോഡൽ ഓഫിസർ വിവേക് ജേക്കബ് ഏബ്രഹാം. കോളജ് സൂപ്രണ്ട് ബിജി കുഞ്ചാക്കോ എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക്: 9400301448.

അധ്യാപക ഒഴിവ്
തുരുത്തിക്കാട് ∙ ബിഎഎം കോളജിൽ 2024–25 വർഷത്തേക്ക് പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവർ അനുബന്ധ രേഖകൾ സഹിതം 17ന് മുൻപ് അപേക്ഷിക്കണം. 04692682241. www.bamcollege.ac.in.
തിരുവല്ല ∙ മാർത്തോമ്മാ കോളജിൽ മാത്തമാറ്റിക്‌സ്, ബോട്ടണി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെയും, കോളജ് ലൈബ്രേറിയന്റെയും ഒഴിവുണ്ട്.  കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ പ്രിൻസിപ്പളിന്റെ ഓഫിസിൽ നേരിട്ടോ തപാൽ മാർഗമോ 10ന് 4ന് മുൻപായി എത്തിക്കേണ്ടതാണ്. 0469 2630342

പ്രവേശനം ക്ഷണിച്ചു
കോഴഞ്ചേരി ∙ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ ജൂണിൽ തുടങ്ങുന്ന കോഴ്സുകളിലേക്ക് പ്രവേശനം ക്ഷണിച്ചു. അസിസ്റ്റന്റ് ബ്യൂട്ടി തെറപ്പിസ്റ്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈൻ സ്ട്രക്ചറൽ ഫിറ്റർ, ലാബ് കെമിസ്റ്റ്, ടാലി എസൻഷ്യൽ കോംപ്രിഹൻസീവ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനർ, അനിമേഷൻ, ഡ്രോൺ പൈലറ്റ്, എൻറോൾഡ് ഏജന്റ്, ഫിറ്റ്നസ് ട്രെയ്നർ എന്നീ വിഷയങ്ങളിലാണ് പരിശീലനം. 7994497989.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com