ADVERTISEMENT

പത്തനംതിട്ട ∙ അവധിക്കാലം ആഘോഷമാക്കാൻ ജില്ലയിലെ കെഎസ്ആർടിസി  ഡിപ്പോകൾ ബജറ്റ് ടൂറിസം പദ്ധതിയിൽ കൂടുതൽ ഉല്ലാസ യാത്രകൾ നടത്തും. ആഡംബര കപ്പലിൽ അറബിക്കടലിൽ 5 മണിക്കൂർ നീളുന്ന സാഗരറാണി യാത്ര, കൊച്ചി കായലിലൂടെയുള്ള യാത്ര, ഗവി, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം വഴിയുള്ള കാനന യാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ, മൂന്നാർ, വയനാട്, രാമക്കൽമേട്, വണ്ടർല, നെല്ലിയാമ്പതി തുടങ്ങിയ ഉല്ലാസ യാത്രകൾ,  മൂകാംബിക, കൊട്ടിയൂർ, ആഴിമല, പറശ്ശിനിക്കടവ്, തിരുനെല്ലി തീർഥാടന യാത്രകൾ തുടങ്ങിയ പാക്കേജുകളാണുള്ളത്. ബുക്കിങ്ങിന്– 9744348037.

ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ഈ മാസത്തെ ഉല്ലാസ യാത്രകൾ:–  
പത്തനംതിട്ട
5ന് ആഴിമല ക്ഷേത്രം, 11ന് കൊച്ചി കായൽ യാത്ര, 12ന് രാമക്കൽ മേട്, 17ന് മൂന്നാർ, 19ന്  ഇടുക്കി, 24ന് കൊട്ടിയൂർ, 26ന് സീ അഷ്ടമുടി, 7, 10,14, 17 ,20, 22, 26– ഗവി.
∙തിരുവല്ല
4ന് മൂന്നാർ, 05ന് ചതുരംഗപ്പാറ, 11ന് മൂന്നാർ, 12ന് സീ അഷ്ടമുടി, 18ന് വണ്ടർലാ, 19ന് കൊച്ചി കായൽ യാത്ര. 19ന് ആഴിമല ക്ഷേത്ര ദർശനം. 2ന് മാമലകണ്ടം,  26ന് കൊട്ടിയൂർ തീർഥാടനം,  8, 10, 11, 15, 23, 29– ഗവി.
∙അടൂർ 
5, 17, 27– ഗവി, പരുന്തും പാറ. 10ന്  മൂന്നാർ. 11ന് മലക്കപ്പാറ, 18ന് കൊച്ചി കായൽ യാത്ര, 23ന് കൊല്ലൂർ മൂകാംബിക, 25ന് ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറ, 29ന് കൊട്ടിയൂർ,  പറശ്ശിനിക്കടവ് ,തിരുനെല്ലി ക്ഷേത്രം.
∙പന്തളം
ഗവി– 14, 19– കൊച്ചി സാഗരറാണി, 24ന് മൂന്നാർ, 27ന് കൊട്ടിയൂർ തീർഥാടനം.
∙റാന്നി
8ന് ഗവി, 11ന് മലക്കപ്പാറ, 24ന്  കൊച്ചി കായൽ യാത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com