പീഡന കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ
Mail This Article
×
കൊടുമൺ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കൊല്ലം വടക്കൻ മൈനാഗപ്പള്ളി രാജാസുധ വീട്ടിൽ മിഥുൻ രാജിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. 2021 മേയ് മാസത്തിലാണു കേസിനാസ്പദമായ സംഭവം. തുടർന്നു ജൂലൈയിൽ സൂര്യനെല്ലിയിലെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. പൊലീസ് രാത്രി തന്നെ പ്രതിയെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.