ADVERTISEMENT

കോഴ്സ് പ്രവേശനം: പത്തനംതിട്ട∙ എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ സിസിടിവി, സെക്യൂരിറ്റി അലാം, സ്മോക് ഡിറ്റെക്ടർ എന്നിവയുടെ ഇൻസ്റ്റലേഷൻ, സർവീസിങ് കോഴ്സിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും. മൊബൈൽ റിപ്പയറിങ് ആൻഡ് സർവീസ് കോഴ്സിലേക്കും സീറ്റ് ഒഴിവുണ്ട്.18 നും 45 നും ഇടയിലുള്ളവർക്ക് പങ്കെടുക്കാം. 0468 2270243.

സൗജന്യ പരിശീലനം
പത്തനംതിട്ട∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിർമാണ പരിശീലനം 22ന് ആരംഭിക്കുന്നു. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് തുടങ്ങി വിവിധയിനം രുചിയിനങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 7994497989.

കേന്ദ്രീയ വിദ്യാലയ സീറ്റ് ഒഴിവ്

അടൂർ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ഈ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്ക് രണ്ടു ഷിഫ്റ്റിലും പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. 2024 മാർച്ച് 31ന് 6 വയസ്സു തികഞ്ഞതും 8 വയസ്സു പൂർത്തിയാകാത്തതുമായ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 7 മുതൽ 15 വരെ കേന്ദ്രീയ വിദ്യാലയം ഓഫിസിൽ നിന്ന് ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം സമർപ്പിക്കണം.

ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട∙ കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്കായി ജില്ലയിലെ ഒഴിവുള്ള പഞ്ചായത്ത് / നഗരസഭ കുടുംബശ്രീ സിഡിഎസുകളിൽ മൈക്രോ എന്റർപ്രൈസസ് കൺസൽറ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ സ്ഥിര താമസക്കാരായ 25 - 45ന് മധ്യേയുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അപേക്ഷിക്കാം. ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിര താമസക്കാർക്കും സ്ത്രീകൾക്കും മുൻഗണന. ജില്ലാ മിഷൻ ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ 13ന് 5ന് മുൻപ് അപേക്ഷ സമർപ്പിക്കാം.

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ, പുരുഷന്മാർക്ക് 13ന് 5ന് മുൻപ് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും മറ്റ് രേഖകളും സഹിതം ജില്ലാമിഷൻ ഓഫിസിൽ നേരിട്ടോ, തപാലിലോ അപേക്ഷ സമർപ്പിക്കാം.ഒഴിവുള്ള സിഡിഎസുകൾ: കടപ്ര, സീതത്തോട്, മെഴുവേലി.0468 2221807.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com