ADVERTISEMENT

ഗതാഗത  നിയന്ത്രണം: തിരുവനന്തപുരം ∙ വെഞ്ഞാറമൂട് താന്നിമൂട് സിൽക്ക് ഫാം -വള്ളിയരുപ്പൻകാട്-തേമ്പാമൂട് റോഡ് പണിയുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ മേയ് 3 വരെ, ഇതു വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഇന്ന്
വടക്കൻ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല.  പാലക്കാട് ഉഷ്ണതരംഗ സ്ഥിതി തുടരും.  കൊല്ലം, തൃശൂർ ജില്ലകളിലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

എംടെക്  സീറ്റൊഴിവ്
തിരുവനന്തപുരം ∙ കേരള സർവകലാശാല കാര്യവട്ടം കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ എംടെക് കംപ്യൂട്ടർ സയൻസിൽ (ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിങ്) സീറ്റൊഴിവുണ്ട്. നാളെ വൈകിട്ടിനു മുൻപ് അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 8137806393

മേയ് ദിന റാലി  ഒന്നിന്
നെടുമങ്ങാട്∙ എസ്.ടി.യു ജില്ല തോട്ടം തൊഴിലാളി ഫെഡറേഷന്റെ മേയ് ദിന റാലി, മേയ് 1 ന് രാവിലെ 10 ന് പാളയം ആശാൻ സ്ക്വയറിൽ നിന്നും ആരംഭിക്കുമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

സൗജന്യ നേത്ര  പരിശോധനയും  തിമിര നിർണയ ക്യാംപും 
നെടുമങ്ങാട്∙ തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് മേയ് 1 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നെടുമങ്ങാട് അൽ ഹിബ കണ്ണാശുപത്രിയിൽ ഓട്ടോറിക്ഷ - ടാക്സി തൊഴിലാളികൾക്കായി സൗജന്യ നേത്ര പരിശോധനയും തിമിര നിർണയക്യാംപും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.  ക്യാംപിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ : 9207787772, 8606549611.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com