ADVERTISEMENT

വ്യക്തിത്വ വികസന പരിശീലനം
വെഞ്ഞാറമൂട്∙ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിൽ 5ന് കുട്ടികളുടെ വ്യക്തിത്വ വികസന പരിശീലന ക്യാംപ് നടക്കും. 10 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 9895163539

ഇന്ന് 
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

മദ്രസകളിൽ പ്രവേശനോത്സവം 
വർക്കല∙ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സിലബസിൽ പ്രവർത്തിക്കുന്ന പാലച്ചിറ കേന്ദ്ര ജമാഅത്തിന് കീഴിലുള്ള മദ്രസകളിലും, വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്‌ലാം മദ്രസയിലും പുതിയ അധ്യയന വർഷത്തെ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു. പാലച്ചിറ കേന്ദ്ര ജമാഅത്തിന് കീഴിലുള്ള ഇസ്സത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്ന പ്രവേശനോത്സവം ചീഫ് ഇമാം സിദ്ദിഖ് മന്നാനി ഉദ്ഘാടനം ചെയ്തു. പാലച്ചിറ കേന്ദ്ര ജമാ-അത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എൻ താജുദ്ദീൻ അധ്യക്ഷത വഹിച്ചു. പാലച്ചിറ ടൗൺ ജുമാ മസ്ജിദ് മദ്രസയിൽ നടന്ന പ്രവേശനോത്സവം ഇമാം മുഹമ്മദ് റിഷാദ് മന്നാനിയും, നരിക്കൽ മുക്ക് തൈക്കാവ് മദ്രസയിൽ നടന്ന പ്രവേശന ആഘോഷം മുഹമ്മദ് ഷിബിലി മൗലവിയും ഉദ്ഘാടനം ചെയ്തു.

വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്ന പ്രവേശനോത്സവം വടശ്ശേരിക്കോണം ജുമാ മസ്ജിദ് ചീഫ് ഇമാം നൗഫൽ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എച്ച്.അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ സിലബസ് പ്രകാരം കെ.ജി ക്ലാസ്സുകൾ മുതൽ പ്ലസ്ടു വരെയും, പാലച്ചിറ ഇസ്സത്തുൽ ഇസ്‌ലാം മദ്രസയിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയും 2024-25 അധ്യയന വർഷത്തെ മദ്രസ പ്രവേശനം മെയ്‌ 31 വരെ ഉണ്ടാകുമെന്ന് മദ്രസ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com