ADVERTISEMENT

കഴക്കൂട്ടം∙ മേയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടൻ അലൻസിയറും ബാല നടി ഭദ്രയും ചേർന്ന്  നാടകം അവതരിപ്പിച്ചു. തൊഴിലുറപ്പു തൊഴിലാളികളുടെ ജീവിതാവസ്ഥയും രാഷ്ട്രീയ ഭരണ നേതൃത്വ സ്ഥാനത്തുള്ളവരുടെ അപചയങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. പുത്തൻതോപ്പിലെ അലൻസിയരുടെ വീടിനോടു ചേർന്നുള്ള തിയറ്ററിൽ ആണ് നാടകം അരങ്ങേറിയത്. 

പി.വി ഷാജികുമാറിന്റെ 'ജാനകി ഉണ്ടാക്കിയ കഥകൾ' എന്ന കൃതിയിലെ ബാലതാരത്തെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച നാടകം തൊഴിലുറപ്പു ജോലിക്കാരുടെ അരക്ഷിതാവസ്ഥയെ പറ്റിയുള്ള ഓർമപ്പെടുത്തലായി. നാടകം കാണുവാൻ അധ്യാപകരും വിദ്യാർഥികളും ആസ്വാദകരും ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com