ADVERTISEMENT

ഗെസ്റ്റ് അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം ∙ പാങ്ങോട് മന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.കൊമേഴ്സ്, കെമിസ്ട്രി, ഇസ്‌ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചത്. റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം 13ന് അകം അപേക്ഷിക്കണം. ഇമെയിൽ: mannaniya@gmail.com

അപേക്ഷിക്കാം
തിരുവനന്തപുരം∙ നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ  ത്രിവത്സര നിയമ വിദ്യാർഥികൾക്കും (2020 അഡ്മിഷൻ), കൂടാതെ പഞ്ചവത്സര നിയമ വിദ്യാർഥികൾക്കും (2018 അഡ്മിഷൻ) കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവരും, പരീക്ഷ വിജയിക്കാൻ സാധിക്കാത്ത ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും അപേക്ഷിക്കാം. ഒരു പേപ്പറിന് 525/– രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100/– രൂപ അടയ്ക്കണം. ഇതിൽ 105/– രൂപ സർവകലാശാല ഫണ്ടിൽ (കെയുഎഫ്) അടയ്ക്കണം. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താനുള്ള നിശ്ചിത അപേക്ഷാഫോം പ്രിൻസിപ്പലിന്റെ അനുമതിയോടെ മേയ് 30 നോ അതിനുമുൻപോ സർവകലാശാലയിൽ സമർപ്പിക്കണം. www.keralauniversity.ac.in 

സീറ്റൊഴിവ്
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന 6 മാസക്കാലയളവുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ്  ഇൻഫർമേഷൻ സയൻസ് ((CLISC)) കോഴ്സിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ  10 മുതൽ 4  വരെയാണ് ക്ലാസ്. ഫോൺ: 9656500596 

തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം ∙ കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ‌: 0471-2337450, 0471-2320332.

സി– മാറ്റ്: സൗജന്യ പരീക്ഷാഫലം
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും  13 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.  

സൂക്ഷ്മപരിശോധന
2023 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (Non SLCM  – 2020 അഡ്മിഷൻ വരെ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും  പരീക്ഷയുടെ ഹാൾടിക്കറ്റുമായി  4, 6, 7 തീയതികളിൽ റീവാല്യുവേഷൻ EJ-X (പത്ത്) വിഭാഗത്തിൽ എത്തിച്ചേരണം.

പരിശീലനം 
തിരുവനന്തപുരം∙ സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റിവ് മാനേജ്‌മെന്റ്  ഇന്നു മുതൽ ഒരാഴ്ചത്തെ സൗജന്യ പരിശീലനം നൽകുന്നു. 2024-26 എംബിഎ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. https://bit.ly/KICMA-CMAT ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. 8548618290, 9188001600

വിദ്യാധിരാജ സ്മൃതിപൂജാ വർഷ സമാപനം 5ന് 
തിരുവനന്തപുരം ∙ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ മഹാസമാധി ശതാബ്ദി സ്മൃതി പൂജാ വർഷത്തിന്റെ സമാപന സമ്മേളനം 5ന് വൈകിട്ട് 5ന് പിഎംജി സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും. ശ്രീ ചട്ടമ്പി സ്വാമി സാംസ്കാരിക സമിതി  ഒരു വർഷമായി നടത്തി വരുന്ന പൂജാ വർഷത്തിന്റെ സമാപനമാണ് നടക്കുന്നത്. ശിവഗിരി എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്യും.  കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. പ്രമുഖ വ്യക്തികൾ പ്രഭാഷണവും അനുസ്മരണവും നടത്തും. ചട്ടമ്പി സ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അധ്യക്ഷനായിരിക്കും.

അവധിക്കാല –വേനൽക്കാല ക്യാംപുകൾ മാറ്റി വച്ചു
തിരുവനന്തപുരം ∙  സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ  മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അവധിക്കാല ക്ലാസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് അവധിക്കാല –വേനൽക്കാല ക്യാംപുകൾ മാറ്റി വച്ചു. വൈലോപ്പിള്ളി സംസ്കൃതിഭവനിൽ 7 മുതൽ 11 വരെ നടത്താനിരുന്ന കുട്ടികളുടെ അവധിക്കാല ക്യാംപ് (വിജ്ഞാന വേനൽ) മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മെംബർ സെക്രട്ടറി അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ആറു മുതൽ എട്ടു വരെ തീയതികളിൽ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടത്താനിരുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാംപും മാറ്റി വച്ചു. 

ബിരുദ സമർപ്പണ ചടങ്ങ്
തിരുവനന്തപുരം ∙ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ  40-ാമത് ബാച്ചിന്റെ വാർഷിക ബിരുദ സമർപ്പണ ചടങ്ങും ഏഴാമത് ജി.പാർഥസാരഥി പ്രഭാഷണവും നാളെ 9.30 മുതൽ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരണ്ഡികർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

സംരംഭം തുടങ്ങാൻ ശിൽപശാല
തിരുവനന്തപുരം∙ വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (കെഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് ശിൽപശാല സംഘടിപ്പിക്കും. 8 മുതൽ 10 വരെ കളമശേരിയിലുള്ള കെഐഇഡി ക്യാംപസിണ് പരിശീലനം. പങ്കെടുക്കാൻ ഓൺലൈനായി http://kied.info/training-calender/ ൽ 5ന് മുൻപ് അപേക്ഷിക്കണം.

അബുദാബി ശക്തി അവാർഡ്: കൃതികൾ ക്ഷണിച്ചു
തിരുവനന്തപുരം ∙ അബുദാബി ശക്തി അവാർഡുകൾക്ക്‌ സാഹിത്യ കൃതികൾ ക്ഷണിച്ചു.  2021 ജനുവരി ഒന്നുമുതൽ 2023 ഡിസംബർ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ്‌ പരിഗണിക്കുക. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം, സാഹിത്യ നിരൂപണം, ഇതര സാഹിത്യ വിഭാഗം എന്നിവയ്ക്കാണ് പുരസ്കാരം. കൃതികളുടെ മൂന്ന്‌ കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ്‌ കമ്മിറ്റി, ദേശാഭിമാനി, അരിസ്‌റ്റോ ജംക‍്ഷൻ, തിരുവനന്തപുരം–-695001 എന്ന വിലാസത്തിൽ 20നകം  അയയ്ക്കണം. ‌‌‌

ഐസിടി അക്കാദമി കോഴ്സുകൾ 
തിരുവനന്തപുരം∙ സാങ്കേതിക മേഖലയിലെ നൈപുണ്യ പരിശീലന സ്ഥാപനമായ ഐസിടി അക്കാദമി ഓഫ് കേരള ഓഫ്‌ലൈൻ ക്ലാസുകളും നാനോസ്‌കിൽ പ്രോഗ്രാമുകളും ആരംഭിച്ചു. ഐസിടി അക്കാദമിയുടെ വിവിധ സെന്ററുകളിൽ മൂന്നു മാസം ഓഫ്‌ലൈൻ കോഴ്സുകളാണു തുടങ്ങുന്നത്.  വിവരങ്ങൾക്കും റജിസ്ട്രേഷനും https://ictkerala.org/open-courses. തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും കമ്പനികൾക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനുമായി ഐസിടിഎകെ ടാലന്റ്സ്കൗട്ട്  എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിനും അക്കാദമി രൂപം നൽകി.

ഓൺലൈൻ കോഴ്സ്
തിരുവനന്തപുരം ∙ വിവരാവകാശ നിയമം 2005 നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐഎംജി) ഈ മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് റജിസ്ട്രേഷൻ ആരംഭിച്ചു.  rti.img.kerala.gov.in എന്ന വെബ്സൈറ്റിൽ 13 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. 

4 വർഷ ബിരുദം: സെമിനാർ ഇന്നു മുതൽ
തിരുവനന്തപുരം∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വരുന്ന അധ്യയന വർഷം മുതൽ കേരളത്തിൽ നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചുള്ള അവബോധ ഓൺലൈൻ സെമിനാർ മാർ ഇവാനിയോസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 6 വരെ നടത്തും. വിശദ വിവരങ്ങൾ കോളജ് വെബ്‌സൈറ്റിൽ (www.mic.ac.in).

മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോയിൽ പ്രവേശനം
തിരുവനന്തപുരം ∙ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോയിൽ പഞ്ചവത്സര നിയമ വിദ്യാഭ്യാസത്തിന് (അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ബിഎ/ബിബിഎ/ബികോം, എൽഎൽബി കോഴ്സുകൾ) മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഫീസ് ഓൺലൈൻ ആയി അടച്ച്  രേഖകളുടെ പകർപ്പ് അപ്‍ലോഡ് ചെയ്ത്, അപേക്ഷ  ഓൺലൈനായി സമർപ്പിക്കാം (www.mgcl.ac.in). ഫോം പ്രവൃത്തി ദിവസങ്ങളിൽ ഓഫിസിൽ നിന്ന് ഫീസ് അടച്ച് വാങ്ങാം. 85472 55262, 80893 52686.

ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശ്വാസി സംഗമം ഇന്ന്
ചിറയിൻകീഴ് ∙ ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വനിതാ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ മേടമാസ ചതയദിന വിശ്വാസി സംഗമം ഇന്നു നടക്കും. വൈകിട്ട് 5നു ഗുരുക്ഷേത്ര മണ്ഡപത്തിൽ എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി വക്കം ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നടത്തും. ഭക്തജന സമിതി പ്രസിഡന്റ് വൽസല പുതുക്കരി അധ്യക്ഷത വഹിക്കും. 6നു മഹാഗുരുപൂജ, പുഷ്പാർച്ചന, നിവേദ്യ സമർപ്പണം, വിളക്കുപൂജ, ദൈവദശക കീർത്തനാലാപനം, സമൂഹപ്രാർഥന എന്നിവയോടെ സമാപിക്കും. പങ്കെടുക്കേണ്ട വിശ്വാസികൾ വൈകിട്ടു 4.30നു മുൻപായി ഗുരുമണ്ഡപത്തിലെത്തണമെന്നു ഭക്തജനസമിതി സെക്രട്ടറി ബീന ഉദയകുമാർ അറിയിച്ചു. ഫോൺ.9895523618.

ഫൊട്ടോഗ്രഫി മത്സരം
തിരുവനന്തപുരം ∙ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സ്പോട്ട് ഫൊട്ടോഗ്രഫി മത്സരം നാളെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. ഫോൺ: 0471-2311842, 8289943307, ഇമെയിൽ : directormpcc@gmail.com 

തുടർച്ചയായി അവധി: കന്യാകുമാരിയിൽ‌ തിരക്ക്
കന്യാകുമാരി∙ കഴിഞ്ഞ 5 ദിവസങ്ങളിലായി കന്യാകുമാരി വിവേകാനന്ദസ്മാരകം സന്ദർശിച്ചത് 32,616 വിനോദസഞ്ചാരികൾ. കഴിഞ്ഞ ശനി,ഞായർ തുടർ അവധിയും മധ്യവേനലവധിക്കാലവുമായതിനാൽ ഒട്ടേറെ വിനോദസഞ്ചാരികൾ കന്യാകുമാരി സന്ദർശിച്ചു വരുന്നു.

തീരദേശങ്ങളിൽ മെഡിക്കൽ ക്യാംപ്
വെള്ളറട ∙ നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ്, ആരോഗ്യവകുപ്പ് നഴ്സിങ് ആഘോഷ കമ്മിറ്റിയുടെ സഹകരണത്തോടെ കരുംകുളം പഞ്ചായത്തിലെ 6 തീരദേശങ്ങളിൽ മെഡിക്കൽ ക്യാംപുകൾ നടത്തി. ജില്ലാ നഴ്സിങ് ഓഫിസർ ജയശ്രീ പി.കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സൈമണിന്റെ അധ്യക്ഷതയിൽ എം.വിജയകുമാർ, റാണി ജോസ്,ജലീൽ, ഹമീദ്, പ്രീതാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കരാട്ടെ ചാംപ്യൻഷിപ്നിലമാമൂട് ∙ ഷോട്ടോകാൻ കരാട്ടെയുടെയും ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 14–ാമത് ദേശീയ കരാട്ടെ ചാംപ്യൻഷിപ് 18നു പച്ചനമൂട് കന്യാമണ്ഡപത്തിൽ നടക്കുന്നു. രാവിലെ 9നു പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9048361769.

ക്യാംപ് മാറ്റിവച്ചു
തിരുവനന്തപുരം∙ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ 7 മുതൽ 11 വരെ നടത്താനിരുന്ന വിജ്ഞാനവേനൽ കുട്ടികളുടെ അവധിക്കാല ക്യാംപ് മാറ്റി വച്ചു. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്താണ് ക്യാംപ് മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com