ADVERTISEMENT

നെയ്യാറ്റിൻകര ∙ പെരുങ്കടവിള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. പരാതിയുമായി വാട്ടർ അതോറിറ്റി, പഞ്ചായത്ത് അധികൃതർ തുടങ്ങിയവരുടെ വാതിലിൽ മുട്ടിയെങ്കിലും പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വടകര വാർഡിലെ ആനായികോണം, തെങ്ങുവിളക്കുഴി, മുണ്ടാമല, മലയിൽക്കട, മലയിൽ തോട്ടം, ഊട്ടിച്ചൽ കോളനി, തൃപ്പലവൂർ വാർഡിലെ കള്ളനൂർക്കോണം, തൃപ്പലവൂർ, പാട്ടവിള, അരുവിക്കര വാർഡിലെ ഇടഞ്ഞി, ഉദയൻ പാറ, അക്വാഡക്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്.

തത്തിയൂർ വാർഡിലെ പൊറ്റയിൽ പുതുവൽ കോളനി, താന്നിമൂട്, കരിക്കത്തുക്കുഴി, കാക്കണം, ആലത്തൂർ, ചുള്ളിയൂർ വാർഡിലെ മണലുവിള, ലക്ഷംവീട് കോളനി, മണ്ണാക്കാല, കരിക്കത്തുകുളം, പുളിമാകോട് വാർഡിലെ വാഴാലി, അയിരൂർ തുടങ്ങിയ ഇടങ്ങളിലും വെള്ളമില്ല. മാരായമുട്ടം വാർഡിലെ താറവിള, എച്ച്എസ്എസ് ജംക്‌ഷൻ, മാരായമുട്ടം, എസ്.എൻ.നഗർ, അരുവിപ്പുറം വാർഡിലെ മാലക്കുളങ്ങര, ചിറ്റാറ്റിൻകര, അരുവിപുറം, അണമുഖം വാർഡിലെ ഇടവഴിക്കര, അണമുഖം, ചപ്പാത്ത്, കാവിൻപുറം എന്നിവിടങ്ങളിലും പ്രശ്നമുണ്ട്.. ശുദ്ധജല ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള ആവശ്യപ്പെട്ടു. പരിഹരിക്കാത്ത പക്ഷം ശക്തമായ സമര മാർഗത്തിലേക്കു തിരിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com