ADVERTISEMENT

തിരുവനന്തപുരം∙ സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ആറു പവന്റെ മാല കവർന്ന കേസിൽ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയിൽ. കെ‍ാല്ലം ചിതറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ്ഷാൻ (24), ശ്രീകാര്യം ചെക്കാല മുക്ക് പുളിയറ കോണത്ത് വീട്ടിൽ റിഷിൻ (അപ്പു – 24) എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ഷാഡോ പൊലീസ് പിടികൂടിയത്.

കളിയക്കാവിള, കൊട്ടാരക്കര മൈലം എന്നിവിടങ്ങളിൽ നിന്ന് ഇവർ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തു. കൂടാതെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് മാല പൊട്ടിച്ചുവെന്നും പ്രതികള്‍ സമ്മതിച്ചു. തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. തമിഴ്നാട് പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രതികളെ അന്വേഷിച്ച് വരുകയായിരുന്നു.

പ്രതികള്‍ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ അൻപതോളം കേസുകള്‍ നിലവിലുണ്ട്. മോഷ്ടിച്ച കാറുമായി പൊലീസ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതിന് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലും കേസ് ഉണ്ട്. റിമാന്‍ഡില്‍ കഴിഞ്ഞുവരവേ ജയില്‍ ചാടിയതിന് മുഹമ്മദ്ഷാനിനെതിരെ കേസ് ഉണ്ട്.

തമിഴ്നാട്ടില്‍ പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് കേരളത്തിലേക്ക് തിരികെ എത്തിയതായിരുന്നു പ്രതികൾ. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം സാഹസികമായി പ്രതികളെ കീഴടക്കിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ ബി.ദിലീപ്, ആര്‍.ബിജുകുമാര്‍, ഷാഡോ ടീം അംഗങ്ങളായ അനൂപ്, രാജീവ്, റിയാസ്, ഗോപകുമാര്‍, സുനില്‍ രാജ്, അഭിജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com