ADVERTISEMENT

വൈദ്യുതി മുടക്കം: വെള്ളമുണ്ട ∙ പകൽ 8.30–5.30: പള്ളിയറ, ചൊവ്വ, എള്ളുമന്ദം ട്രാൻസ്ഫോമർ പരിധികൾ, കല്ലോടി–ഒരപ്പ് റോഡ് ഭാഗം. 
മാനന്തവാടി ∙ പകൽ 9–5.30: എസ്റ്റേറ്റ്മുക്ക്, മതിശ്ശേരി, കോയിലേരി, പുതിയിടം, പാകിസ്ഥാൻകവല.

ക്നാനായ കത്തോലിക്ക പള്ളി തിരുനാൾ 30ന് കൊടിയേറും
മാനന്തവാടി ∙ സെന്റ്  ജോസഫ്സ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ  തിരുനാൾ 30, മേയ് ഒന്ന് തീയതികളിൽ നടക്കും. 30നു വൈകിട്ട് 4.45നു വികാരി ഫാ. റിൻഷോ കട്ടേൽ കൊടിയേറ്റും. പരേത സ്മരണയും  നടക്കും. മേയ് ഒന്നിനു വൈകിട്ട് 5നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കോട്ടയം കത്തീഡ്രൽ അസി. വികാരി ഫാ. ജെഫിൻ ഒഴുങ്ങാലിൽ കാർമികത്വം വഹിക്കും. തിരുനാൾ സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്നു ഭാരവാഹികളായ ജോയി കലഞ്ഞാലിൽ, റോയി മേക്കര, ദീപു ജയിംസ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com