ADVERTISEMENT

വൈദ്യുതി മുടക്കം
മാനന്തവാടി ∙ ഇന്നു പകൽ 9–5.30. കൊയിലേരി, ആറാട്ടുതറ ഹൈസ്‌കൂൾ, താന്നിക്കൽ, വള്ളിയൂർക്കാവ് ഭാഗങ്ങളിൽ.

ബാങ്ക് അവധി
നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. 

ഡ്രോയിങ് ടീച്ചർ
കൽപറ്റ ∙ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ഡ്രോയിങ് ടീച്ചർ (കാറ്റഗറി നമ്പർ 709/2022) തസ്തികയിലേക്ക് മേയ് 2, 3തീയതികളിൽ ജില്ലാ പിഎസ്‌സി ഓഫിസിലും മേയ് 17നു കോഴിക്കോട് പിഎസ്‌സി ഓഫിസിലും അഭിമുഖം നടക്കും.

കേക്ക് നിർമാണം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കേക്ക് നിർമാണത്തിൽ സൗജന്യ പരിശീലനം നൽകും. മേയ് 2ന് ആരംഭിക്കുന്ന പരിശീലനത്തിന് 18നും 45നും ഇടയിൽ പ്രായമുള്ള യുവതി-യുവാക്കൾക്കു പങ്കെടുക്കാം. 8078711040.

അപേക്ഷ ക്ഷണിച്ചു
ബത്തേരി ∙ കെൽട്രോൺ നോളജ് സെന്ററിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടർ ഓപ്പറേറ്റിങ് ആൻഡ് ഡേറ്റ എൻട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7902281422.

നറുക്കെടുപ്പ് മാറ്റി
കമ്പളക്കാട് ∙ ആനേരി മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന കൂപ്പൺ നറുക്കെടുപ്പ് ജൂൺ 9നു നടത്തുമെന്നു ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com