ADVERTISEMENT

ബത്തേരി ∙ കൊടും വേനലിൽ നെൽപാടങ്ങളിലെ പുഞ്ചക്കൃഷി കരിഞ്ഞുണങ്ങുന്നു. കണ്ണങ്കോട്– നമ്പിക്കൊല്ലി പാടശേഖരങ്ങളിലാണ് നെൽക്കൃഷി കരിഞ്ഞുണങ്ങുന്നത്.  വിശാലമായ പാടശേഖരത്ത് പലരുടെയും കൃഷി ഉണക്കു ബാധിച്ചു തുടങ്ങി. പാടത്ത് വെള്ളം കുറഞ്ഞാൽ ജലസേചനത്തിനായി നമ്പിക്കൊല്ലി പുഴയെയാണു കർഷകർ ആശ്രയിച്ചിരുന്നത്. പുഴയും വറ്റിത്തുടങ്ങിയതോടെയാണു പാടത്തും വെള്ളമില്ലാതായത്. നെൽക്കൃഷി കതിരിടുന്ന സമയത്താണു ജലദൗർലഭ്യം.

മനോജ് കളപ്പുര, പുഷ്പവല്ലി തേനം മാക്കൽ, ഷാലി കുമാർ ,അനീഷ്, ദാമോദരൻ കണ്ണംകോട്, നീലനാൽ ബേബി, ജിതിൻ വാസുദേവ്, കൃഷ്ണൻ കണ്ണംകോട്, മത്തായി കണ്ണംകോട് തുടങ്ങിയവരുടെ നെൽപാടങ്ങളിൽ ഉണക്ക് തീവ്രമാണ്. നമ്പിക്കൊല്ലി പുഴയിൽ നിന്ന് സ്വന്തം പമ്പ്സെറ്റ് ഉപയോഗിച്ചാണു കർഷകർ പാടത്തേക്ക് വെള്ളമെത്തിച്ചിരുന്നത്. വേനൽ മഴയും മാറി നിൽക്കുകയും പുഴ വറ്റുകയും ചെയ്തതോടെയാണ് പുഞ്ചയും നഞ്ചയും കൃഷി ചെയ്തിരുന്ന ഇരുപ്പു പാടങ്ങളിൽ പ്രതിസന്ധി രൂപപ്പെട്ടത്.  നഷ്ടപരിഹാരം നൽകുന്നതിനൊപ്പം കൃഷി സംരക്ഷിക്കുന്നതിനു വേണ്ട നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com