ADVERTISEMENT

ബത്തേരി∙ വനം വകുപ്പ് കടത്തു പാസ് നിഷേധിച്ചത് നിമിത്തം  വനവിഭവങ്ങൾ കല്ലൂർ പട്ടികവർഗ സഹകരണ സംഘം ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. ജില്ലയ്ക്കു പുറത്തുള്ള ആയുർവേദ മരുന്നു കമ്പനികളിലേക്ക് കയറ്റിപ്പോകേണ്ട കുറുന്തോട്ടിയും ചുണ്ടയുമാണ് 20 ലോഡോളം ഗോഡൗണിൽ കിടക്കുന്നത്. 2022–23, 2023–24 വർഷങ്ങളിൽ പലയിടങ്ങളിൽ നിന്നായി പട്ടികവർഗ വിഭാഗക്കാർ ശേഖരിച്ച് സൊസൈറ്റിയിലെത്തിച്ചവയാണിത്. ശേഖരിച്ച വസ്തുക്കളുടെ പണം അപ്പപ്പോൾ നൽകിയിട്ടുള്ളതിനാൽ ഇവ കയറ്റിപ്പോയില്ലെങ്കിൽ 40 ലക്ഷത്തിന്റെ നഷ്ടമാണ് സൊസൈറ്റിക്കുണ്ടാവുക. വനവിഭവങ്ങൾ കല്ലൂർ സൊസൈറ്റി വഴി വിപണനം നടത്തുന്നത് പതിറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിയതാണ്. 

ചുണ്ട, കുറുന്തോട്ടി, ഓരില, മൂവില, വട്ട, തേൻ, കൽപാശം തുടങ്ങി ഔഷധ ഗുണമുള്ള വിവിധ വസ്തുക്കൾ ഇതിൽപെടുന്നു. 2018 വരെ ഇവയ്ക്ക് കടത്തു പാസ് നൽകിയിരുന്നു. തുടർന്ന് 2022 വരെ വനാവകാശ കമ്മിറ്റിയുടെ പാസും സംഘത്തിന്റെ ബില്ലും ഉപയോഗിച്ചാണ് കൊണ്ടുപോയിക്കൊണ്ടിരുന്നത്. എന്നാൽ വ്യാജ പാസ് ഉപയോഗിച്ച് വർഷം തോറും 100 ലോഡ് വനവിഭവങ്ങൾ സൊസൈറ്റിയിൽ നിന്ന് അനധികൃതമായി കടത്തുന്നുവെന്ന് കാണിച്ച് ചിലർ പരാതി അയച്ചതോടെയാണ് വനംവകുപ്പിന്റെ ലക്കിടി ചെക്പോസ്റ്റിൽ ലോഡുകൾ തടഞ്ഞു തുടങ്ങി. അതോടെ വനവിഭവങ്ങൾ കൊണ്ടു പോകുന്നതും തടസ്സപ്പെട്ടു. പരാതി തീർത്തും വ്യാജമാണെന്ന് സൊസൈറ്റി അധികൃതർ പറയുന്നു. ലോഡുകൾ കെട്ടിക്കിടന്നതോടെ കുറുന്തോട്ടിയും ചുണ്ടയും പുതുതായി ശേഖരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സൊസൈറ്റി. നിത്യവൃത്തിക്ക് ലഭിച്ചിരുന്ന വരുമാനം ഇല്ലാതായതോടെ വനവിഭവങ്ങൾ ശേഖരിക്കുന്ന നൂറു കണക്കിന് ഗോത്രകുടുംബങ്ങളും ദുരിതത്തിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com