ADVERTISEMENT

കൽപറ്റ ∙ ചുമട്ടു തൊഴിലാളിയായി 40 വർഷം ജോലി ചെയ്ത ഒടുവിൽ മൊയ്തു ഇന്നു മുതൽ വിശ്രമ ജീവിതത്തിലേക്ക്. 20–ാം വയസ്സിൽ 1984 മേയ് മാസത്തിൽ കൽപറ്റ ടൗണിലാണ് തൊഴിൽ ആരംഭിച്ചത്. ചുമട്ടു തൊഴിലാളി ബോർഡ് നിയമ പ്രകാരം 60–ാം വയസ്സിൽ വിരമിക്കണമെന്നാണ്. ഇന്നലെയും സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്ത മൊയ്തു ആണു ജില്ലയിലെ തൊഴിലാളികളിൽ സീനിയർ. കൽപറ്റ ഗൂഡലായ് ഏരിയയിൽ ആണു വർഷങ്ങളായി മൊയ്തു ജോലി ചെയ്യുന്നത്. ഇത്രയും കാലത്തെ തൊഴിലിന് ഇടയിൽ സഹപ്രവർത്തകർക്കു പരുക്കേറ്റതും ഒരാൾ മരിച്ചതുമെല്ലാം മറക്കാൻ കഴിയാത്ത ഓർമകളാണെന്നു മൊയ്തു പറഞ്ഞു. തനിക്കും ലോഡ് കൊണ്ടുപോകുന്നതിനിടെ വാഹനം തട്ടിയും അല്ലാതെയും പരുക്കുകൾ പറ്റിയിട്ടുണ്ട്. 

1995ൽ ചുമട്ടു തൊഴിലാളി ബോർഡ് വന്നപ്പോൾ ബോർഡിൽ അംഗമായി. ഇനിയുള്ള കാലം ഭാര്യ റംലയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചെലവഴിക്കുകയും കഴിയാവുന്ന രീതിയിൽ പൊതു പ്രവർത്തന രംഗത്തു പ്രവർത്തിക്കണമെന്നുമാണ് ആഗ്രഹമെന്നു മൊയ്തു പറയുന്നു. മകൾ ഷഹർബാനു പട്ടികവർഗ വികസന വകുപ്പിലും മകൻ ഷമീർ ഒടുവിൽ കേരള ബാങ്കിലും ജോലിക്കാരാണ്. മൊയ്തുവിന്റെ സഹോദരങ്ങളായ സെയ്ത്, ഹുസൈൻ എന്നിവർ കൽപറ്റയിൽ ചുമട്ടു തൊഴിലാളികളാണ്. മറ്റൊരു സഹോദരൻ നൗഷാദ് കമ്പളക്കാട് ടൗണിലെ മുൻ ചുമട്ടു തൊഴിലാളി ആയിരുന്നു. സംയുക്ത തൊഴിലാളി യൂണിയൻ മൊയ്തുവിനു യാത്രയയപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com