ADVERTISEMENT

അധ്യാപകർക്ക് പരിശീലനം
പൂക്കോട് ∙ ജനറേറ്റീവ് ആർട്ടിഫിഷൽ ഇന്റലിജൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയുമായി വെറ്ററിനറി സർവകലാശാല. സ്കൂൾ, കോളജ് അധ്യാപകർക്കു പങ്കെടുക്കാം. പൂക്കോട് വെറ്ററിനറി കോളജിൽ 7ന് ആണു പരിശീലനം. 1000 രൂപയാണ് ഫീസ്. 94462 03839

സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്
ബത്തേരി∙ ഏബ്നേസർ എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് 4ന് രാവിലെ 10ന് സ്മിയാസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡയറക്ടർ ബില്ലി ഗ്രഹാം അറിയിച്ചു. കോഴ്സുകളും കോളജുകളും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  വിശദീകരിക്കും. രാജൻ തോമസ് ക്ലാസെടുക്കും. 94462 53552

എടവക രണ്ടേനാലിൽ വോളിബോൾ ടൂർണമെന്റ് 
മാനന്തവാടി ∙ എടവക ചുണ്ടമുക്ക് രണ്ടേനാലിൽ വോളിബോൾ ടൂർണമെന്റ് തുടങ്ങി. 6ന് സമാപിക്കും. രണ്ടേനാലിൽ  തയാറാക്കിയ ഫ്ലഡ്‌ ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മുതലാണ് മത്സരം. ചാരിറ്റി രംഗത്തു പത്തു വർഷമായി പ്രവർത്തിക്കുന്ന സിയാ യൂത്ത് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിനായാണ്  ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യൻ എയർ ഫോഴ്‌സ്, ഐഒബി ചെന്നൈ, കൊച്ചിൻ  ബിപിസിഎൽ, ഇൻകം ടാക്‌സ് തമിഴ്‌നാട്, ഇന്ത്യൻ ആർമി, സിഐഎസ്എഫ് റാഞ്ചി, കേരള പൊലീസ് തുടങ്ങിയ പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കുമെന്ന്  എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ഇബ്രാഹിം മുതുവോടൻ, ടി.എ. ഫാസിൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com