ADVERTISEMENT

ഗൂഡല്ലൂർ∙ പുഷ്പമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഊട്ടി റോസ് ഗാർഡനിൽ പനിനീർ പൂക്കൾ വിരിഞ്ഞു തുടങ്ങി.വിവിധ വർണത്തിലുള്ള പനിനീർപൂക്കൾ കാണാൻ ധാരാളം സന്ദർശകരെത്തുന്നുണ്ട്. മേയ് 10 മുതൽ 20 വരെയാണ് ഊട്ടി സസ്യോദ്യാനത്തിൽ പുഷ്പമേള നടക്കുന്നത്. നേരത്തെ മേയ് 17 നാണ് പുഷ്പമേള നടത്താൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പച്ചക്കറി മേള സുഗന്ധവ്യഞ്ജന മേള പനിനീർ പുഷ്പ മേളയും, സമ്മർ ഫെസ്റ്റും ഒഴിവാക്കിയിട്ടുണ്ട്. പഴവർഗ പ്രദർശനം മേയ് 24 മുതൽ 26 വരെ കൂനൂർ സിംസ് പാർക്കിൽ നടക്കും. മേയ് 7 മുതൽ നീലഗിരിയിലേക്ക് ഇ പാസ് മൂലമാണ് പ്രവേശനം അനുവദിക്കുക തിരക്ക് നിയന്ത്രിക്കാനാണ് ഹൈക്കോടതി ഇ പാസ് നടപ്പിലാക്കാൻ ഉത്തരവിട്ടത്. സമ്മർ ഫെസ്റ്റും മറ്റു പ്രദർശനങ്ങളും ഒഴിവാക്കിയതോടെ മേളയുടെ പൊലിമ നഷ്ടപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com