ADVERTISEMENT

കൽപറ്റ ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ ജില്ലയിലും പ്രതിഷേധം. ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതിയുടെ നേതൃത്വത്തിൽ ഡ്രൈവിങ്, ലേണേഴ്സ് ടെസ്റ്റുകൾ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി. കഴിഞ്ഞ ഫെബ്രുവരി 21ന് ഇറങ്ങിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൽപറ്റയിൽ പുളിയാർമല ഗ്രൗണ്ടിലും ബത്തേരിയിൽ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലും മാനന്തവാടിയിൽ തോണിച്ചാൽ ഇരുമ്പുപാലം ഗ്രൗണ്ടിലും പ്രതിഷേധം നടന്നു. 

കൽപറ്റയിൽ താലൂക്ക് പ്രസിഡന്റ് സി.കെ. റെജി, സെക്രട്ടറി ഇ.എം. സുരേഷ്ബാബു, ബത്തേരിയിൽ ജില്ലാ പ്രസിഡന്റ് സുരേഷ്, താലൂക്ക് സെക്രട്ടറി ജിനുരാജ്, മാനന്തവാടിയിൽ താലൂക്ക് പ്രസിഡന്റ് ലിയോ ചാക്കോച്ചൻ, സെക്രട്ടറി എൽദോ ഫിലിപ് എന്നിവർ നേതൃത്വം നൽകി. ഡ്രൈവിങ് സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം ശക്തമാക്കാനാണു ഡ്രൈവിങ് സ്കൂൾ ഉടമകളുടെ തീരുമാനം. അതേസമയം, ജില്ലയിൽ ഇൗ മാസത്തെ ഡ്രൈവിങ് ടെസ്റ്റുകൾ മോട്ടർവാഹന വകുപ്പ് റദ്ദാക്കി. കോവിഡ് 19 വ്യാപനത്തെ തുടർന്നാണ് നടപടിയെന്നാണ് ടെസ്റ്റിന് അപേക്ഷിച്ചവർക്ക് ലഭിച്ച സന്ദേശത്തിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com