ADVERTISEMENT

കല്‍പറ്റ∙ വയനാടിനെ കൂടെ നിർത്തുമെന്ന് പറഞ്ഞ് മണ്ഡലത്തില്‍ വന്നു മത്സരിക്കുകയും ഇവിടത്തെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വരെ കാത്തിരിക്കുകയും ചെയ്ത ശേഷം റായ്ബറേലിയിൽ മത്സര രംഗത്തുവന്ന രാഹുൽ ഗാന്ധിയുടെ നടപടി വയനാടൻ ജനതയോടുള്ള അവഹേളനമാണെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. തിരഞ്ഞെടുപ്പ് സമയത്ത് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറയാതെ ഇവിടത്തെ മത്സരം കഴിഞ്ഞശേഷം ഉത്തരേന്ത്യയിൽ മത്സര രംഗത്തു വന്നത് ഭീരുത്വം കൊണ്ടാണ്. 

വയനാട്ടിൽ ജയസാധ്യത ഉണ്ടെങ്കിൽ എന്തുകൊണ്ട് മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്നു എന്ന കാര്യം വ്യക്തമാക്കാൻ യുഡിഎഫ് തയാറാകണം. അഥവാ രണ്ടു മണ്ഡലങ്ങളും വിജയിച്ചു കഴിഞ്ഞാൽ ഏതു മണ്ഡലം നിലനിർത്തുമെന്ന് മുൻകൂട്ടി പറയാൻ ധൈര്യം കാണിക്കണം. രാഹുൽ ഗാന്ധിയുടെ നടപടി വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹസിക്കലുമാണെന്നും സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com