ADVERTISEMENT

നഴ്സ് നിയമനം
പൊഴുതന ∙ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കമ്യൂണിറ്റി നഴ്സ് നിയമനത്തിനു കൂടിക്കാഴ്ച 8നു രാവിലെ 11നു പൊഴുതന എഫ്എച്ച്സിയിൽ. 

കാലാവധി നീട്ടി
കൽപറ്റ ∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ 2023 വർഷത്തെ അംഗത്വം പുതുക്കൽ 31 വരെ ദീർഘിപ്പിച്ചു. 04936 204490

അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കോ സോഷ്യൽ സെന്ററുകളിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു.   10ന് അകം നൽകണം.  04936-205307

അധ്യാപകർക്ക് കൈറ്റിന്റെ എഐ പരിശീലനം 
പനമരം ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന 3 ദിവസത്തെ പ്രായോഗിക പരിശീലനം ആരംഭിച്ചു. 8 മുതൽ 12വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 2503 അധ്യാപകർക്കാണ് വിവിധ ഘട്ടങ്ങളിലായി ഓഗസ്റ്റ് വരെ നീളുന്ന  പരിശീലനം. അക്കാദമിക മൂല്യം ചോർന്നു പോകാതെയും ഉത്തരവാദിത്തത്തോടെയും നിർമിത ബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ‍ അധ്യാപകരുടെ പങ്ക് ഏറെ വർധിച്ചിരിക്കുകയാണെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു. ലാപ്‍ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നത്.ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകും. 

ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ 
കൽപറ്റ ∙ 15 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ 6നു രാവിലെ 9 നു കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 1/9/2009 നോ അതിനു ശേഷമോ ജനിച്ച കുട്ടികൾക്കു പങ്കെടുക്കാമെന്നു ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു. 04936 247388.

മുഖ വൈകല്യ ചികിത്സാ ക്യാംപ്
ബത്തേരി∙ റോട്ടറി ബത്തേരി സെൻട്രൽ ക്ലബ്ബും കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയും ചേർന്ന് സൗജന്യ മുഖവൈകല്യ ചികിത്സാ ക്യാംപ് നടത്തുന്നു. 5നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ബത്തേരി വിക്ടറി ആശുപത്രി അനക്സ് ഹാളിലാണ് ക്യാംപ്. മുച്ചിറി, മുറിയണ്ണാക്ക്, ജന്മനായുള്ള മറ്റു മുഖ വൈകല്യങ്ങൾ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും സൗജന്യമായി നൽകുമെന്നു ക്ലബ് യോഗം അറിയിച്ചു. 

ജില്ല ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ്
ബത്തേരി∙ ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ് 17 മുതൽ 31 വരെ ജില്ലയിലെ വിവിധ ഇൻഡോർ സ്റ്റേഡിയങ്ങളിലായി നടക്കും. സബ് ജൂനിയർ, ജൂനിയർ, മെൻ, വുമൻ, വെറ്ററൻസ് കാറ്റഗറികളിലാണ് മത്സരം.എൻട്രികൾ 14 വരെ സ്വീകരിക്കും.9447484284.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com