ADVERTISEMENT

ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച
ബത്തേരി∙ സെന്റ് മേരീസ് കോളജിലെ ഗെസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച 8ന് രാവിലെ 10ന് ബോട്ടണി, സുവോളജി, 11ന് കെമിസ്ട്രി, ഉച്ചയ്ക്ക് 2ന് പൊളിറ്റിക്കൽ സയൻസ്, 2.30ന് സ്റ്റാറ്റിസ്റ്റിക്സ് 3ന് ബിസിഎ, 9ന് രാവിലെ 10ന് കൊമേഴ്സ്, ഉച്ചയ്ക്ക് 2ന് ഇക്കണോമിക്സ്, 10ന് രാവിലെ 10ന് മലയാളം, ഹിന്ദി, 12 ന് ഇംഗ്ലിഷ്, ഉച്ചയ്ക്ക് 2ന് ഹിസ്റ്ററി എന്നിങ്ങനെ നടക്കും.04936 220246

ഗൂഡല്ലൂരിൽ കടകൾക്ക് നാളെ അവധി
ഗൂഡല്ലൂർ∙ വ്യാപാരി സംഘത്തിന്റെ 41ാമത് വ്യാപാരി ദിനത്തോടനുബന്ധിച്ച് നാളെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നു വ്യാപാരി സംഘം പ്രതിനിധികൾ അറിയിച്ചു . നാളെ മധുരയിൽ വ്യാപാരി സംഘത്തിന്റെ സമ്മേളനവും നടക്കും.

സമ്മർ കോച്ചിങ് ക്യാംപ്
കൽപറ്റ ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൽപറ്റ എം.കെ.ജിനചന്ദ്ര സ്മാരക സ്റ്റേഡിയത്തിൽ 10ന് സ്കൂൾ വിദ്യാർഥികൾക്കായി സമ്മർ കോച്ചിങ് ക്യാംപ് ആരംഭിക്കുന്നു. അത്​ലറ്റിക്സ്, ഫുട്ബോൾ, ആർച്ചറി, ഫെൻസിങ് ഇനങ്ങളിലാണു പരിശീലനം. 8 മുതൽ 16 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാംപിൽ പങ്കെടുക്കാം. അന്നു രാവിലെ 7നു കുട്ടികൾ രക്ഷിതാവിനൊപ്പം സ്റ്റേഡിയത്തിൽ എത്തണം. പങ്കെടുക്കുന്നവർ പേരു റജിസ്റ്റർ ചെയ്യണം. 04936 202658 

യോഗാ പരിശീലനം
കൽപറ്റ ∙ ജില്ലാ യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചു സൗജന്യ യോഗാ പരിശീലനം നടത്തുന്നു.  കൽപറ്റ, വൈത്തിരി, മാനന്തവാടി, ബത്തേരി, മീനങ്ങാടി കേന്ദ്രങ്ങളിലാണു പരിശീലനം. 6238989472

വാർഷിക യോഗം നാളെ 
കാക്കവയൽ ∙ പൂമാല പരദേവതാ ക്ഷേത്രം വാർഷിക പൊതുയോഗം നാളെ രാവിലെ 10നു ക്ഷേത്രത്തിൽ ചേരും.

വൈദ്യുതി മുടക്കം
ഇന്ന്

മാനന്തവാടി ∙ പകൽ 8.30–5.30.  മാനന്തവാടി ടൗൺ, ഗാന്ധി പാർക്ക് ജംക്​ഷൻ, പോസ്റ്റ് ഓഫിസ് ജംക്​ഷൻ, കോഴിക്കോട് റോഡ്, പായോട്.
വെള്ളമുണ്ട ∙ പകൽ 8.30–5.30. അയിലമൂല, മൂളിത്തോട്, ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആർജിജിവിവൈ, തേറ്റമല, പള്ളിപ്പീടിക, വെള്ളിലാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com