ADVERTISEMENT

കൽപറ്റ ∙ സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ്.  ഡപ്യൂട്ടി ലേബർ ഓഫിസർ എസ്.പി. ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിട-റോഡ് നിർമാണ മേഖലകളിൽ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നതു കണ്ടെത്തി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയക്രമം പാലിക്കാൻ തൊഴിലുടമകൾക്കു കർശന നിർദേശം നൽകിയതായും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും ജില്ലാ ലേബർ ഓഫിസർ അറിയിച്ചു. 

പനമരം, മാനന്തവാടി, കൽപറ്റ, ബത്തേരി, ചുണ്ടേൽ, മേപ്പാടി എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണറിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ടു 3 വരെ വിശ്രമവേളയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com