ADVERTISEMENT

കൽപറ്റ ∙ നഗരഭയിലെ മൂന്നാം വാർഡ് മണിയങ്കോട് നെടുങ്ങോട് സ്വസ്തി നഗറിൽ തോട് ഇടിഞ്ഞു വീടുകൾക്കു ഭീഷണിയാകുന്നതിന് ഇതുവരെ പരിഹാരം ആയില്ലെന്നു നാട്ടുകാരുടെ പരാതി. 2018, 2019 അതിവർഷത്തിലാണു വീടുകൾക്കു ഭീഷണിയായി സമീപത്തുള്ള തോട് വലിയ തോതിൽ ഇടിഞ്ഞത്. ചിലരുടെ വീടുകൾക്കു സമീപം വരെ മണ്ണിടിഞ്ഞിരുന്നു. നാട്ടുകാരുടെ പരാതിയിൽ നഗരസഭ 2020–21 വർഷം 500 മീറ്ററോളം കരിങ്കല്ല് കെട്ടിയിരുന്നു. ഇതിനിടെ നാട്ടുകാർ എംഎൽഎ, ജലസേചന വകുപ്പ് അധികൃതർക്കും പരാതി നൽകി. 

എംഎൽഎയുടെ പദ്ധതി ഫണ്ടിൽ നിന്നു തുക ലഭ്യമായാൽ തോട് സംരക്ഷണത്തിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവ‍ൃത്തി നടത്താനാകുമെന്ന അധികൃതരുടെ അറിയിപ്പിലാണു നാട്ടുകാരുടെ പ്രതീക്ഷ. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിലും നാട്ടുകാർ പരാതി നൽകിയിരുന്നു. കാലവർഷത്തിനു മുൻപായി ഏതെങ്കിലും രീതിയിൽ വീടുകൾക്കു സുരക്ഷ ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് 500 മീറ്ററോളം കല്ലുകൊണ്ടു കെട്ടി സംരക്ഷിച്ചതായും നഗരസഭയ്ക്കു മാത്രമായി മുഴുവൻ‌ ഫണ്ടും ചെലവഴിക്കാൻ കഴിയില്ലെന്നും നഗരസഭാ കൗൺസിലർ എം.കെ.ഷിബു അറിയിച്ചു.  ഓരോ വാർഡിനും ലഭിക്കുന്ന പദ്ധതി വിഹിതം വളരെ കുറവാണ്. വലിയ ഫണ്ടുകൾക്കായി മന്ത്രി തലത്തിൽ ബന്ധപ്പെടുന്നുണ്ടെന്നും കൗൺസിലർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com