‘തൊട്ടുപോകരുത് എന്റെ മുട്ടകളെ’: പത്തിവിടർത്തി പ്രതിരോധിച്ച് പാമ്പ്
Mail This Article
×
സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകുന്നവരാണ് അമ്മമാർ. പാമ്പിന്റെ കാര്യവും അങ്ങനെ തന്നെയാണ്. തന്റെ മുട്ടകളെ സംരക്ഷിക്കാൻ പത്തിവിടർത്തി പ്രതിരോധിക്കുന്ന മൂർഖൻ പാമ്പിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. പാമ്പ് പിടിത്തക്കാരനായ മുരളി ലാൽ എന്നയാളാണ് വിഡിയോ പങ്കുവച്ചത്.
പാമ്പിനടുത്തുള്ള മണ്ണ് നീക്കം ചെയ്യുമ്പോൾ പാമ്പ് പത്തിവിടർത്തി എതിര്‍ക്കുകയാണ്. മുട്ടയുടെ മുകളിൽ മണ്ണ് വീഴുന്നതും വിഡിയോയിൽ കാണാം. നിരവധിപ്പേർ പാമ്പ് ദൈവമാണെന്നും അവയെ ഉപദ്രവിക്കരുതെന്നും പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.