ADVERTISEMENT

ലണ്ടൻ ∙ ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ മെയ് 3,4 (വെള്ളി, ശനി) തീയതികളിൽ ആചരിക്കും. മേയ് 3 ന് വെള്ളിയാഴ്ച ലെസ്റ്റർ സെന്റ് ലൂക്ക് പാരിഷ് ചർച്ചിലും മേയ് 4 ന് ശനിയാഴ്ച ലെസ്റ്റർ സെന്റ് പീറ്റേഴ്സ് ചർച്ചിലുമാണ് ഓർമപ്പെരുന്നാൾ ശുശ്രൂഷകൾ നടക്കുക. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജോസഫ് കെ. ജോൺ മുഖ്യകർമികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ. ജോസൻ ജോൺ അറിയിച്ചു.

ഒന്നാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 5 ന് സന്ധ്യാപ്രാർത്ഥന, 5.45 ന് കൺവെൻഷൻ സോങ്‌സ്, 6 ന് വചനപ്രഘോഷണം, 7 ന് ആശീർവാദം, നേർച്ച എന്നിവ നടക്കും. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 8.15 ന് കൊടിയേറ്റ്, 8.30 ന് പ്രഭാത നമസ്കാരം, 9 ന് വിശുദ്ധ കുർബാന, 11 ന് ചെമ്പെടുപ്പ് റാസ, 12 ന് ആശീർവാദം, നേർച്ച, ആദ്യഫല ലേലം, വെച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും. ഇത്തവണ ആദ്യമായാണ് കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ നടത്തപ്പെടുന്ന 'ചെമ്പെടുപ്പ് റാസ' ലെസ്റ്ററിൽ നടത്തുന്നത്.

ചെമ്പെടുപ്പ് റാസ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സ്ഥാനം പിടിച്ച പ്രത്യേക അനുഷ്ഠാനമാണ്. ക്രൈസ്തവ ദേവാലയങ്ങളിൽ കാണപ്പെടുന്ന ചെമ്പെടുപ്പിന് തുടക്കം കുറിച്ചത് പത്തനംതിട്ടയിലെ ചന്ദനപ്പള്ളി പള്ളിയിലാണ്. നേർച്ച ലഭിക്കുന്ന അരി ചെമ്പിൽ പാകപ്പെടുത്തിയ ശേഷം ആഘോഷപൂർവം കുതിരപ്പുരയിലേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. 11 പറ കൊള്ളുന്ന 2 ചെമ്പാണ് അടുപ്പിൽ വയ്ക്കുന്നത്. 150 പറയോളം ആവി കൊള്ളിച്ച് എടുക്കും. ചെമ്പുകൾ കുതിരപ്പുരയിലേക്ക് ആഘോഷത്തോടെ കൊണ്ടുപോകുന്ന ചടങ്ങാണ് ചെമ്പെടുപ്പ് റാസ. ഈ റാസയിൽ പങ്കെടുക്കാൻ ജാതിഭേദമന്യേ നിരവധി വിശ്വാസികളാണ് ദേവാലയത്തിലേക്ക് എത്തിച്ചേരുന്നത്. പൂക്കളും വെറ്റിലയും വിതറി വിശ്വാസികൾ റാസയെ സ്വീകരിക്കും. ലെസ്റ്ററിൽ ഇത്തവണ നടക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ, ആചാരപ്പെരുമയിൽ നടത്തപ്പെടുന്ന ചെമ്പെടുപ്പ് റാസ എന്നിവയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക ട്രസ്റ്റി ജെയിൻ വർഗീസ്, സെക്രട്ടറി ബിനു ജോൺ, പെരുന്നാൾ ജനറൽ കൺവീനർ ജിബി കോശി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
• ഫാ. ജോസൻ ജോൺ (വികാരി)- +447729776352
• ജെയിൻ വർഗീസ് (ട്രസ്റ്റി)- +447594995784
• ബിനു ജോൺ (സെക്രട്ടറി)- +447846187481
• ജിബി കോശി (ജനറൽ കൺവീനർ)- +447459200048

പെരുന്നാൾ ആചരിക്കുന്ന ദേവാലയങ്ങളുടെ വിലാസങ്ങൾ:
• St Luke Parish Church, 97 Halifax Drive, Leicester LE42DR 
• St Peter's Church, Church Road, Glenfield, Leicester LE38DP

English Summary:

Church Feast of St. George Indian Orthodox Church, Leicester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com