ADVERTISEMENT

ലണ്ടൻ ∙ രണ്ടു പൊലീസുകാർ ഉൾപ്പെടെ നിരവധി പേരെ വാളുകൊണ്ട് വെട്ടി പരുക്കേൽപ്പിച്ച അക്രമിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി.  ലണ്ടന്റെ കിഴക്ക് ഹൈനോൾട്ടിൽ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി സമീപത്തുണ്ടായിരുന്നവരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. വടക്കുകിഴക്കൻ ലണ്ടനിലെ ട്യൂബ് സ്റ്റേഷന് സമീപമാണ് സംഭവം.

ലണ്ടൻ ആംബുലൻസ് സർവീസ് അഞ്ചു പേർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന് ഇരയായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 36 വയസ്സുള്ള അക്രമിയെ സംഭവസ്ഥലത്ത് നിന്നാണ്  അറസ്റ്റ് ചെയ്തത്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

ആക്രമണത്തെക്കുറിച്ചു കേട്ടപ്പോൾ താൻ തകർന്നുപോയെന്നും പൊലീസ് കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.

English Summary:

Hainault: Police and Public Hurt in Car and Sword Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com