ADVERTISEMENT

സ്റ്റോക്ക് ഓൺ ട്രെന്റ് ∙ സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷൻ (എസ്എംഎ) ഇരുപതാം വർഷത്തിലേക്ക്. വാർഷികവും ഈസ്റ്റർ വിഷു ആഘോഷങ്ങളും റിഥം-2024 വിപുലമായ പരിപാടികളോടെ നടന്നു. പിന്നണി ഗായകരായ ഡെൽസി നൈനാനും വില്യം ഐസക്കും ചേർന്നൊരുക്കിയ സംഗീതവിരുന്ന് പരിപാടിയുടെ മാറ്റുകൂട്ടി. എസ്എംഎ അംഗങ്ങളുടെ കലാപരിപാടികളും ആകർഷകമായി.

വാർഷിക പൊതുയോഗത്തിൽ 2024 - 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഭാരവാഹികൾ: എബിൻ ബേബി (പ്രസിഡന്റ്), ജെ. ജേക്കബ്, ജയ വിബിൻ (വൈസ് പ്രസിഡന്റുമാർ), ജിജോ ജോസഫ് (സെക്രട്ടറി), സെബാസ്റ്റ്യൻ ജോർജ്, മഞ്ജു അനീഷ് (ജോയിന്റ് സെക്രട്ടറിമാർ), ആന്റണി സെബാസ്റ്റ്യൻ (ട്രഷറർ), സിബി ജോസ്, ഐനിമോൾ സാജു (പിആർഓ). വിവിധ വിഭാഗങ്ങളുടെ കോഓർഡിനേറ്റർമാരായി റോയ് ഫ്രാൻസിസ്, ബേസിൽ ജോയി. സജി ജോർജ് മുളക്കൽ, ജെ. ജേക്കബ്,  ജോസ് ജോൺ, രാജലക്ഷ്മി രാജൻ, ജയ വിബിൻ എന്നിവരെ തിരഞ്ഞെടുത്തു. അനൂപ് പി ജേക്കബ്, ജോബി ജോസഫ്, സ്നേഹ റോയ്സൺ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

English Summary:

Staffordshire Malayalee Association Turns 20; 'Rhythm' as a Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com