ADVERTISEMENT

ലണ്ടൻ ∙ തീവ്രവാദബന്ധമാരോപിച്ച് റഷ്യയിൽ 2 ജേണലിസ്റ്റുകൾ അറസ്റ്റിലായി. ഫോബ്‍സ് മാഗസിൻ റഷ്യൻ പതിപ്പിന്റെ ലേഖകനായ സെർഗെയ് കരെലിൻ മിംഗസോവ്, ഫ്രീലാൻസ് ജേണലിസ്റ്റായ കോൻസ്റ്റന്റിൻ ഗാബോവ് എന്നിവരാണ് അറസ്റ്റിലായത്. വാർത്താ ഏജൻസികളായ അസോഷ്യേറ്റഡ് പ്രസ്, റോയിട്ടേഴ്സ് അടക്കം മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ഗാബോവിന് റഷ്യ– ഇസ്രയേൽ ഇരട്ട പൗരത്വമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണു കരെലിനെതിരായ മുഖ്യആരോപണം.

English Summary:

Two Russian Journalists Jailed on 'Extremism' Charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com