ADVERTISEMENT

ലണ്ടൻ∙ യുകെയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് മൂന്നാമത് ബ്രിട്ടിഷ് കബഡി ലീഗ് ആരംഭിച്ചു. മത്സരങ്ങൾ തത്സമയം ബിബിസി സംപ്രേഷണം ചെയ്യും. ഏപ്രിൽ 19 ന് ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ വെച്ചാണ് ലീഗ് ആരംഭിച്ചത്. ഈ സീസണിൽ 9 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിങ്ഹാം റോയൽസും ഉൾപ്പെടുന്നു.ഈ വർഷം ആദ്യമായി വനിതാ ടീമിനെയും ടൂർണമെന്റിൽ നോട്ടിങ്ഹാം റോയൽസ് രംഗത്തിറക്കിയിട്ടുണ്ട്.

 british-kabaddi-league-kicks-off
 british-kabaddi-league-kicks-off

ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്‌റ്റൺ എന്നീ ടീമുകൾക്കെതിരെ വമ്പൻ വിജയം നേടി നോട്ടിങ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മേയ് 19 ന് ബർമിങ്ഹാമിൽ നടക്കും. നോട്ടിങ്ഹാം റോയൽസിനെ കൂടാതെ ബർമിങ്ഹാം ബുൾസ്, ഗ്ലാസ്ഗോ യൂണി‌കോൺസ്, വേൾവർഹാംപ്‌റ്റൺ വേൾവ്സ്, മാഞ്ചസ്റ്റർ റൈഡേഴ്‌സ്, എഡിൻബറോ ഈഗിൾസ്, കവന്‍ററി ചാർജേഴ്സ്, സാൻഡ് വെൽ കിങ്‌സ്, വാൽസ് വെൽ ഹണ്ടേഴ്സ് എന്നിവയാണ് കബഡി ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ കെയർ, ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെന്‍റ്, ഒറ്റക്കൊമ്പൻ നാടൻ വാറ്റ് എന്നിവരാണ് കബഡി ലീഗിന്റെ സ്പോൺസർമാർ.

English Summary:

British Kabaddi League kicks off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com