ADVERTISEMENT

റോം ∙ ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമായുടെ 108L ഭാഗമായിത്തീർന്നു. റോമിൽ നടന്ന ചടങ്ങിൽ  ലയൺസ് ക്ലബ് ഇറ്റലി റോമിന്റെ ഗവർണർ  മിക്കലെ മർത്തല്ല ലയൺസ് ക്ലബ് റോമാ കേരളയുടെ പ്രസിഡന്റ്  ജിന്റോ കുര്യാക്കോസിന് പുതിയ ക്ലബ്ബിന്റെ ചാർട്ടർ കൈമാറി.

തുടർന്ന് ലയൺസ് ക്ലബ് റോമാ അഗസ്റ്റസ് പ്രസിഡന്റ്  അന്തോനല്ല മക്കനിയെല്ലോയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ജിന്റോ കുര്യാക്കോസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  ചടങ്ങുകൾക്ക് ലയൺസ് ക്ലബ്  റോമാ കേരളയുടെ സെക്രട്ടറി ഗോപകുമാർ നന്ദി അറിയിച്ചു.  സിജു മാത്യു, ആൽബിൻ കുര്യാക്കോസ് , ബിനോയി എബ്രഹാം എന്നിവരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് ഫാമിലിമീറ്റിങ്ങും നടത്തപ്പെടുകയുണ്ടായി.കുട്ടികളുടെ വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നോടു  കൂടി മീറ്റിങ്‌ അവസാനിച്ചു.

English Summary:

Lions Club Roma Kerala has Officially become Part of Lions Club Italy Roma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com